ADVERTISEMENT

ഡാലസ് ∙ ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ (ഐപിഎൽ) സംഘടിപ്പിക്കുന്ന 560-ാമത്  സമ്മേളനം ഫെബ്രുവരി 4ന്.  ഡാലസിലെ ഫാർമേഴ്‌സ് ബ്രാഞ്ചിലെ സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വികാരി  റവ. റോയ് എ. തോമസ് സമ്മേളനത്തിൽ സന്ദേശം നൽകും. 

വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റ്​ഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി 9നാണ് (ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.

വിവിധ സഭാ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും  സന്ദേശം നൽകും.  റവ. റോയ് എ. തോമസിന്റെ പ്രഭാഷണം കേൾക്കാൻ  712 770 4821 എന്ന ഫോണ്‍ നമ്പർ‍ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിനും ടി.എ. മാത്യു (ഹൂസ്റ്റണ്‍) - 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) - 586 216 0602 (കോഓർഡിനേറ്റർ) എന്നിവരെ ബന്ധപ്പെടണം.

English Summary:

In the IPL 560th session Rev. Roy A. Thomas delivers message.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com