ലഹരിവിമുക്തിക്കായി ചികിത്സ തേടി; രതിചിത്ര നടി കോമയിൽ, പുനരധിവാസ കേന്ദ്രത്തിനെതിരെ കുടുംബം

Mail This Article
ലൊസാഞ്ചലസ്∙ രതിചിത്ര താരം എമിലി വില്ലിസ് (25) ലഹരി വിമുക്തിക്കായി മലൈബുവിലെ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടിയ ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് സമ്മിറ്റ് മലൈബുവിനും അതിന്‍റെ മാതൃ കമ്പനിയായ മലൈബു ലൈറ്റ്‌ഹൗസ് ട്രീറ്റ്‌മെന്‍റ് സെൻറേഴ്‌സിനുമെതിരെ കുടുംബം നിയമനടപടി സ്വീകരിച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
വില്ലിസിന് 2024ന്‍റെ തുടക്കത്തിൽ സ്ഥാപനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചു. ഇതേ തുടർന്ന് താരം കോമയിലായി. 2024 ജനുവരി 27നാണ് കെറ്റാമിൻ ആസക്തിയിൽ നിന്ന് മോചനം തേടി പുനരധിവാസ കേന്ദ്രത്തിൽ നടി പ്രവേശിച്ചത്. ഒരു വർഷം മുഴുവൻ എല്ലാ ദിവസവും അഞ്ചോ ആറോ ഗ്രാം വരെ കെറ്റാമിൻ ഉപയോഗിച്ചിരുന്നു. ഇത് മൂലം മൂത്രമൊഴിക്കാൻ കഴിയാതെ വരുകയും രാത്രിയിൽ പേടിസ്വപ്നങ്ങൾ കാണുകയും ചെയ്യുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടു.
വില്ലിസിനെ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ മേജർ ഡിപ്രസീവ് ഡിസോർഡർ, ആങ്സൈറ്റി ഡിസോർഡർ, പിടിഎസ്ഡി എന്നിവ ഉണ്ടായിരുന്നു. ആന്‍റിഡിപ്രസന്‍റ്, ആന്‍റി ആങ്സൈറ്റി മരുന്നുകളും ഉപയോഗിച്ചിരുന്നു. സ്ഥാപനത്തിൽ പ്രവേശിപ്പിച്ച ഉടൻ നടത്തിയ ലഹരിമരുന്ന് പരിശോധനയിൽ കെറ്റാമിനോ മറ്റ് വസ്തുക്കളോ ശരീരത്തിൽ ഇല്ലായിരുന്നു. തുടർന്ന് ദിവസങ്ങളിലും പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ആരോഗ്യം വേഗത്തിൽ മോശമായിയെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
ആഹാരം കഴിക്കാറില്ല, കുളിക്കാറില്ല, വസ്ത്രം ധരിക്കാറില്ല. വേദന, വിറയൽ, പേശിവലിവ്, ബലഹീനത എന്നിവ അനുഭവിക്കുകയും ചെയ്യുന്നതായി മോറിസ് ലോ ഫിർമിലെ ജെയിംസ് എ. മോറിസ് ജൂനിയർ പറഞ്ഞു
2024 ഫെബ്രുവരി 4ന് നടിയെ നഴ്സ് പ്രാക്ടീഷണർ ബോധമില്ലാതെ കണ്ടെത്തി. പാരാമെഡിക്കുകൾ 30 മുതൽ 40 മിനിറ്റ് വരെ സിപിആർ നടത്തി ഹൃദയമിടിപ്പ് പുനഃസ്ഥാപിച്ചു. എന്നാൽ ആ സമയത്ത് മസ്തിഷ്കത്തിലേക്കുള്ള ഓക്സിജൻ ഇല്ലായ്മ നടിയെ കോമായിലാക്കി. നടി പിന്നീട് ബോധം വീണ്ടെടുത്തു. കണ്ണുകൾ ചലിപ്പിക്കാൻ കഴിയുമെങ്കിലും സംസാരിക്കാനോ ചലിക്കാനോ കഴിയാത്ത അവസ്ഥയിൽ നടി ഉട്ടായിലെ ഒരു പരിചരണ കേന്ദ്രത്തിലാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.