ADVERTISEMENT

ടെക്സസ് ∙ ടെക്സസിൽ കുഞ്ഞിനെ  വൈപ്പറായി ഉപയോഗിച്ച പിതാവിനെതിരെ കേസ്. കാറിന്റെ ഗ്ലാസിലെ മഞ്ഞ് തുടച്ച് നീക്കം ചെയ്യാനാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ഉപയോഗിച്ചത്. വൈപ്പറായി കുഞ്ഞിനെ ഉപയോഗിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. 

ടെക്സസിൽ അസാധാരണമായി ഉണ്ടായ ശൈത്യകാല കൊടുങ്കാറ്റിനിടെയാണ് കുഞ്ഞിനെ വൈപ്പറായി ഉപയോഗിച്ചത്. ടിക് ടോക്കിൽ വൈറലായ വിഡിയോ മാധ്യമപ്രവർത്തകൻ കെവിൻ സ്റ്റീലാണ് ഫേയ്സ്ബുക്കിൽ പങ്കു വച്ചത്.  ഇതേ തുടർന്ന് പിതാവിനെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം ഉയർന്നിരുന്നു. പ്രശസ്തിക്കു പകരം കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് അധികൃതർ പറഞ്ഞു.

∙ പൊലീസ് പ്രതികരണം
പോർട്ട് ആർതർ പൊലീസ് മേധാവി ടിം ഡുറിസോയാണ് കുഞ്ഞിന് 3 മാസം പ്രായമുണ്ടെന്ന് സ്ഥിരീകരിച്ചത്. സംഭവസമയത്ത് മറ്റ് രണ്ട് യുവതികളും പിതാവിനൊപ്പമുണ്ടായിരുന്നു.

കുഞ്ഞിനെ കട്ടിയുള്ള ജാക്കറ്റ് ധരിപ്പിച്ചതിന് ശേഷമാണ് വൈപ്പറായി ഉപയോഗിച്ചത്. സംഭവത്തിന് ശേഷം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച് തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ സുരക്ഷ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, കുട്ടികളെ അപകടത്തിലാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജെഫേഴ്സൺ കൗണ്ടി ജില്ലാ അറ്റോർണി ഓഫിസ് കേസ് അവലോകനം ചെയ്യുകയാണ്. വിഡിയോ കണ്ട ഭൂരിഭാഗം ആളുകളും സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

English Summary:

A Texas man faces criminal charges after a video emerged online, showing him using a 3-month-old baby to wipe snow off his car.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com