ADVERTISEMENT

ഡാലസ് ∙ ജനുവരിയിൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് നോട്ടിസുകളുടെ പട്ടിക പ്രകാരം അഞ്ച് കമ്പനികളിലായി ഏകദേശം 800 തൊഴിലാളികളെ പിരിച്ചുവിടും. ഡാലസിലെ അലൈഡ് ഏവിയേഷൻ ഫ്യൂവലിങ്ങിൽ നിന്നുമാണ്  ഏറ്റവും കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. 362 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. 

സെന്‍സി കോപ്പലിലെ അതിന്റെ ഷിപ്പിങ്, വെയർഹൗസ് സൗകര്യം അടച്ചുപൂട്ടുന്നു. 94 ജീവനക്കാരെയാണ് ഇത് ബാധിക്കുക. സ്റ്റാഫിങ് ഏജൻസിയായ മാൻപവറിൽ നിന്നും 173 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്.

ഡയറ്ററി സപ്ലിമെന്റ് നിർമാതാക്കളായ കോസ്മാക്സ് എൻ‌ബി‌ടി ഫെബ്രുവരി 28നും മെയ് 30നും ഇടയിൽ ഗാർലൻഡ് ഫെസിലിറ്റി അടച്ചുപൂട്ടും. ഇതെ തുടർന്ന് ഏകദേശം 80 ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. കെട്ടിട സാമഗ്രികളുടെ നിർമാതാക്കളായ കൺസ്ട്രക്ഷൻ സ്പെഷ്യാലിറ്റീസ്, 'പ്ലാറ്റ്ഫോം സൊല്യൂഷൻസ്' അവരുടെ ഡെന്റണിലെ ഒരു ഫെസിലിറ്റിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തലാക്കും. ഇത് 89 ജീവനക്കാരെയാണ് ബാധിക്കുക. 

English Summary:

800 employees will be laid off at five companies in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com