കാനഡയിൽ സോൾ സിങ്ക് മെഡിറ്റേഷൻ സെമിനാർ ഫെബ്രുവരി 2ന്

Mail This Article
ഒട്ടാവ ∙കാനഡയിലെ കേരള ഹിന്ദു ഫെഡറേഷൻ വനിതാ സമിതിയും വൺനെസ്സ് വേൾഡ് അക്കാദമിയും ചേർന്ന് 'സോൾ സിങ്ക്' മെഡിറ്റേഷൻ സെമിനാർ ഫെബ്രുവരി 2ന് നടത്തുന്നു. ആന്ധ്രാപ്രദേശിലെ കാൽഹാത്തി 'ഏകം' ക്ഷേത്രത്തിന്‍റെയും വൺനെസ്സ് വേൾഡ് അക്കാദമിയുടെയും സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
സുരേഷ് ബാബു കോഴിക്കോട്, മുക്തി ഗുരു പ്രീതാജി, കൃഷ്ണാജി എന്നിവരുടെ ശിക്ഷണത്തിൽ, ഏകം ക്ഷേത്രത്തിൽ നിന്നും മഹാ തപസും പൂർത്തിയാക്കിയവർ സെമിനാറിന് നേതൃത്വം നൽകും. 'സോൾ സിങ്ക്' വ്യായാമം, ശ്വാസം, ശരീരം, മനസ്സ്, ബോധം, ശാന്തം എന്നീ വിവിധ തലങ്ങളിലൂടെ ദൈനംദിന ജീവിതത്തിലെ മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം നേടുന്നതിനുള്ള വ്യായാമ മുറകളാണ് പഠിപ്പിക്കുന്നത്.
അരമണിക്കൂർ നീണ്ടുനിൽക്കുന്ന പഠന ശിബിരത്തിൽ പ്രായഭേദമെന്യേ എല്ലാവർക്കും പങ്കെടുക്കാം എന്ന് ഭാരവാഹികൾ അറിയിച്ചു. കേരള ഹിന്ദു ഫെഡറേഷൻ വനിതാ സമിതി എല്ലാ മാസവും ആധ്യാത്മിക, ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലെ നൂതന ആശയങ്ങൾ സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സെമിനാറുകൾ നടത്തിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഇമെയിൽ: khfccanada@gmail.com