അസോസിയേഷൻ ഓഫ് റ്റാംപ ഹിന്ദു മലയാളി 2025 കമ്മിറ്റി ചുമതലയേറ്റു

Mail This Article
റ്റാംപ ∙ പന്ത്രണ്ടാം വർഷത്തിലേക്കു കടക്കുന്ന റ്റാംപയിലെ മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മയുടെ 2025 കമ്മിറ്റി നിലവിൽ വന്നു. ഏകദേശം ഇരുന്നൂറ്റി അൻപതിലധികം സജീവഅംഗങ്ങളാണ് ആത്മ റ്റാംപയിൽ ഉള്ളത്.
ആത്മയുടെ 2025 പ്രവർത്തക സമിതി അരുൺ ഭാസ്കറിന്റെയും, ശ്രീജേഷ് രാജന്റേയും നേതൃത്വത്തിൽ ചുമതലയേറ്റു.
ഇവരാണ് 2025 ലെ ആത്മ ഭാരവാഹികൾ
അരുൺ ഭാസ്കർ - പ്രസിഡന്റ്, പ്രവീൺ ഗോപിനാഥ് - വൈസ് പ്രസിഡന്റ്, ശ്രീജേഷ് രാജൻ - സെക്രട്ടറി, രേഷ്മ ധനേഷ് - ജോയിന്റ് സെക്രട്ടറി, സുബിന സുജിത് - ട്രഷറർ, മീനു പദ്‌മകുമാർ - ജോയിന്റ് ട്രഷറർ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ശ്യാമിലി സജീവ്, സൗമ്യ രഞ്ജിത്, ശേഖർ ശശീന്ദ്രൻ, പൂജ മോഹനകൃഷ്ണൻ, അജിത് കുമാർ, സച്ചിൻ നായർ, രഘു രാജ്, രവി ശങ്കർ. അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് 9 നു പിക്‌നിക്കും, ഏപ്രിൽ 19നു വിഷു ആഘോഷങ്ങളും നടക്കും. അസോസിയേഷന്റെ മെംബർഷിപ് ക്യാംപെയ്നും ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്കും, മെംബെർഷിപ്പിനും athma.inc@gmail –ൽ ബന്ധപ്പെടുക.