ADVERTISEMENT

സാൻ ഫ്രാൻസിസ്കോ(കലിഫോർണിയ) ∙ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര ആരംഭിച്ച്  ഇന്ത്യക്കാരൻ. മഹാരാഷ്ട്രയിലെ റാഷിൻ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള 33 വയസ്സുള്ള എൻജിനീയറായ നിതിൻ സോനാവാനെയാണ് യുഎസിലൂടെ നടക്കുന്നത്.

സാൻ ഫ്രാൻസിസ്കോ മുതൽ വാഷിങ്‌ടൻ ഡി.സി വരെ 19 സംസ്ഥാനങ്ങളിലും 26 പ്രധാന നഗരങ്ങളിലുമായി 4,000 മൈൽ സഞ്ചരിക്കാനാണ് ലക്ഷ്യമിടുന്നത്. ജനുവരി 26ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച യാത്ര ഓഗസ്റ്റ് 18ന് അവസാനിക്കുമെന്നാണ് കരുതുന്നത്. 

‘‘ രാജ്യങ്ങൾ പരസ്പരം സഹായിക്കണം. അഹിംസ, സമത്വം, മനുഷ്യത്വം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം’’ – സോനാവാനെ പറഞ്ഞു.  ഇലക്ട്രോണിക്സ് എൻജിനീയറായി ജോലി ചെയ്തിരുന്ന സോനാവാനെ ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാൻ ജോലി ഉപേക്ഷിച്ചു. കുടുംബത്തിൽ നിന്നും മുൻപ് എതിർപ്പുകൾ ഉണ്ടായിരുന്നു. ഇപ്പോൾ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. 

സോനാവാനെ തന്‍റെ വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനിലൂടെയും  സമൂഹ മാധ്യമത്തിലും സജീവമാണ്. 

English Summary:

Nitin Sonawane is on foot in the US to spread Mahatma Gandhi's message of peace.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com