സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ക്രിക്കറ്റ് ടൂർണമെന്‍റ് മാർച്ച് 14 മുതൽ 16 വരെ

Mail This Article
ഹൂസ്റ്റൺ, ടെക്‌സസ് ∙ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ 10-ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. പ്രസിഡന്‍റ് വിനയൻ മാത്യു ഫിൽ ഫിലാ ബാർ ആൻഡ് റസ്റ്ററന്‍റിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ വാർത്താസമ്മേളനത്തിന് നേതൃത്വം നൽകി.

മാർച്ച് 14, 15, 16 തീയതികളിൽ നടക്കുന്ന ടൂർണമെന്‍റിൽ യുഎസിൽ നിന്നുള്ള 16 ടീമുകളും കാനഡയിൽ നിന്നുള്ള 2 ടീമുകളും പങ്കെടുക്കും.ഹൂസ്റ്റണിലെ 11 ക്രിക്കറ്റ് ഗ്രൗണ്ടുകൾ വേദിയാകും.വിജയികൾക്ക് $5,000 സമ്മാനവും, റണ്ണേഴ്‌സ് അപ്പുകൾക്ക് $2,500 സമ്മാനവും നൽകുമെന്ന് സംഘാടകർ അറിയിച്ചു..
കിക്ക് ഓഫ് പ്രോഗ്രാം പ്രേമദാസ് മമ്മഴിയിൽ സ്വാഗതം പറയുകയും, മിഖായേൽ ജോയ് ചടങ്ങിന് അധ്യക്ഷത വഹിക്കുകയും ചെയ്തു. തുടർന്ന് വിനയൻ മാത്യു പരിപാടികളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ബിജേഷ് ജോൺ ടൂർണമെന്‍റിന്‍റെ ലോഗോയും അരുൺ ജോസ് പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു.ഫോർട്ട് ബെൻഡ് കൗണ്ടി പ്രസിൻട് 3 പൊലീസ് ക്യാപ്റ്റനായ മനോജ് പൂപ്പാറയിലിനെ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ആദരിച്ചു. ജഡ്ജ് ജൂലി മാത്യു അദ്ദേഹത്തിന് ഫലകം കൈമാറി.ടൂർണമെന്‍റിന്‍റെ ആദ്യ കൂപ്പൺ വിൽപന ശ്രീജിത്ത് പരമ്പിൽ, ഫോമ നാഷനൽ പ്രസിഡന്‍റ് ബേബി മണക്കുന്നേലിന് നൽകി നിർവഹിച്ചു.
ജഡ്ജ് ജൂലി മാത്യു, ബേബി മണക്കുന്നേൽ, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (MAGH) വൈസ് പ്രസിഡന്‍റ് മാത്യുസ് ചാണ്ടപ്പിള്ള, ട്രഷറര്‍ സുജിത് ചാക്കോ, പി അർ ഓ ജോൺ വർഗീസ്, ജോയിന്‍റ് സെക്രട്ടറി ക്രിസ്റ്റോഫർ ജോർജ്, ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡന്‍റ് ജീമോൻ റാന്നി, സെക്രട്ടറി മോട്ടി മാത്യു , സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്‍റ് ജോർജ് ജോസഫ്, ഫോമ റീജനൽ വിമൻസ് സെക്രട്ടറി ആൻസി സാമൂൽ, ഫൊക്കാന നാഷനൽ വിമൻസ് ചെയർ ഷീല ചെറു തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.
വാർത്ത: അജു വാരിക്കാട്