ADVERTISEMENT

കോട്ടയം ∙ സിഎംഎസ് കോളജിലെ ഗവേഷണ വിദ്യാർഥികളായ ഷെറിൻ സൂസൻ ചെറിയാൻ, ഷാജില സലിം എന്നിവർക്കു യുഎസിലെ ടെനിസി സർവകലാശാലയിൽ നിർമിതബുദ്ധി മേഖലയിൽ ഗവേഷണം ചെയ്യുന്നതിന് 2.85 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ചു. 5 വർഷത്തേക്കാണു സ്കോളർഷിപ്. സിഎംഎസ് കോളജ് രസതന്ത്ര വിഭാഗത്തിൽ ഡോ. വിബിൻ ഐപ് തോമസിന്റെ മേൽനോട്ടത്തിൽ ഗവേഷണം നടത്തുകയാണ് ഇരുവരും.

ഷെറിൻ സൂസൻ ചെറിയാൻ തിരുവല്ല പണിക്കരുവീട്ടിൽ ചെറിയാൻ സക്കറിയയുടെയും (സൗദി) ഷേർലി ചെറിയാന്റെയും മകളാണ്. വെച്ചൂച്ചിറ പുതുപ്പറമ്പിൽ പി.ഇ. സലിമിന്റെയും (ഒമാൻ) ജാസ്മിൻ സലിമിന്റെയും മകളാണു ഷാജില. ഭർത്താവ്: നൗഫൽ നൗഷാദ്.

English Summary:

University of Tennessee's Scholarship Worth ₹2.85 Crore Awarded to Indian Students Sherin Susan and Shajila Salim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com