ഡാലസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ സംഘടിപ്പിച്ചു

Mail This Article
ഡാലസ്∙ കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ടാക്സ് സെമിനാർ സംഘടിപ്പിച്ചു. ഗാർലാൻഡ് കേരള അസോസിയേഷൻ ഓഫിസിൽ നടന്ന സെമിനാറിൽ ടാക്സ് വിദഗ്ദ്ധൻ ഹരി പിള്ള ആനുകാലിക നികുതി വിഷയങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.

ഈ വർഷത്തെ ടാക്സ് റിട്ടേൺ സമർപ്പണത്തിന് മുൻ വർഷങ്ങളിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിൽ ധന നിക്ഷേപം നടത്തുന്നവർ തങ്ങൾക്ക് ലഭിച്ച അധിക വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ടാക്സ് റിട്ടേണുകൾ സമർപ്പിക്കുമ്പോൾ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ച് വെളിപ്പെടുത്തണമെന്നും ഹരി പിള്ള കൂട്ടിച്ചേർത്തു. തുടർന്ന് സദസ്സിൽ നിന്നും ഉയർന്ന സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

ഡാലസ് കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ സ്വാഗതം ആശംസിച്ചു. ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം നന്ദി രേഖപ്പെടുത്തി.