മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് മേഖല സമ്മേളനം 4ന്

Mail This Article
×
ഡാലസ്∙ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് മേഖല സമ്മേളനം സൂം പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്നു. ഈ മാസം 4ന് വൈകുന്നേരം 7.30നാണ് സമ്മേളനം. "ബുദ്ധിപരമായ ഇടപെടലുകളിലൂടെ ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുക" എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം. നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സെക്രട്ടറി നോബി ബൈജു മുഖ്യ സന്ദേശം നൽകും.
എല്ലാവരെയും പ്രാർഥനാ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് മേഖല പ്രസിഡന്റ് റവ. ജോബിജോൺ, ജൂലി എം സക്കറിയാ എന്നിവർ അറിയിച്ചു.
English Summary:
Strengthening Bonds through Zoom: Mar Thoma Sevika Sangham Southwest Region Conference
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.