ADVERTISEMENT

ഓക്‌ലഹോമ (നോർത്ത് ടെക്സസ്)∙ ഓക്‌ലഹോമയിൽ കാണാതായ 8 വയസ്സുള്ള ക്ലാര റോബിൻസനെ വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ക്രിസ്മസ് രാത്രി ക്ലാരയുടെ കുടുംബം സഞ്ചരിച്ച വാഹനം ഡ്രെയിനേജിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മരിച്ചു.

5 വയസ്സുള്ള കുട്ടി ഉൾപ്പെടെ മറ്റ് നാല് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. നിലവിൽ കുട്ടിക്കായുള്ള തിരിച്ചലിന് നേതൃത്വം നൽകുന്നത് ടെക്സസ് ഇക്വുസെർച്ചാണ്. എക്‌സ്‌കവേറ്ററുകൾ, ഡ്രോണുകൾ, കെ 9 ടീമുകൾ, സോണാർ ഉപയോഗിച്ചുള്ള കയാക്കുകൾ, ഹെലികോപ്റ്ററുകൾ, എടിവികൾ, യുടിവികൾ,  ആംഫിബിയസ് വാഹനം എന്നിവയ്ക്ക് പുറമെ കാൽനടയായും കുട്ടിക്കായി തിരിച്ചിൽ നടക്കുന്നുണ്ട്. 

കുട്ടിയെ സംബന്ധിച്ച വിവരം ലഭിക്കുന്നവർ ഷെർമാൻ പൊലീസ് ഡിപ്പാർട്ട്‌മെന്റുമായോ ടെക്സസ് ഇക്വുസെർച്ചുമായോ (281) 309-9500 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

English Summary:

Police Seek Public's Help to Find Missing 8-Year-Old in Oklahoma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com