നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് പ്രതിനിധി സംഘം ഹാർട്ട്ഫോർഡ് ഇടവക സന്ദർശിച്ചു

Mail This Article
ഹാർട്ട്ഫോർഡ്∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് പ്രതിനിധി സംഘം ഹാർട്ട്ഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. ഫാ. കുര്യാക്കോസ് അലക്സ് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു. കനക്‌ടികട്ട് സംസ്ഥാനത്ത് നടക്കുന്ന ഈ വർഷത്തെ കോൺഫറൻസിൽ എല്ലാവരും റജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കോൺഫറൻസ് ജോയിന്റ് സെക്രട്ടറി ഡോ. ഷെറിൻ എബ്രഹാം ഇടവകയെ അഭിസംബോധന ചെയ്തു. ഭാരവാഹികളായ ബിനു ചാണ്ടി (ട്രസ്റ്റി), ഐസക് പി. ചെറിയാൻ (ഭദ്രാസന അസംബ്ലി അംഗം), മാത്യു സാമുവൽ (കോൺഫറൻസ് മീഡിയ കമ്മിറ്റി) എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു. കോൺഫറൻസിന്റെ സ്ഥലം, തീയതി, പ്രഭാഷകർ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ഷെറിൻ പങ്കുവെച്ചു.
പ്രേംസി ജോൺ II (കോൺഫറൻസ് ഫിനാൻസ് കമ്മിറ്റി അംഗം) റജിസ്ട്രേഷൻ വിശദാംശങ്ങൾ പങ്കുവെച്ചു. മാത്യു ജോഷ്വ (മുൻ കോൺഫറൻസ് ട്രഷറർ) സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് സംസാരിച്ചു. കെസിയ എബ്രഹാം (മീഡിയ ആൻഡ് എന്റർടൈൻമെന്റ് കമ്മിറ്റി) സുവനീർ ആവശ്യങ്ങളെക്കുറിച്ചും പരസ്യങ്ങളെക്കുറിച്ചും അറിയിച്ചു.
ഫാ. കുര്യാക്കോസ് അലക്സ് കോൺഫറൻസ് കമ്മിറ്റിക്ക് നന്ദി പറഞ്ഞു. ജൂലൈ 9 മുതൽ 12 വരെ കനക്‌ടികട്ട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിങ് സെന്ററിലാണ് കോൺഫറൻസ്. റവ. ഡോ. നൈനാൻ വി. ജോർജ്, റവ. ഡോ. തിമോത്തി തോമസ്, ഫാ. ജോൺ വർഗീസ്, റവ. ഡീക്കൻ അന്തോണിയോസ് ആന്റണി എന്നിവർ മുഖ്യ പ്രഭാഷകരാണ്.
റജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 914-806-4595), ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.
വാർത്ത: ഉമ്മൻ കാപ്പിൽ