ADVERTISEMENT

ന്യൂയോർക്ക്∙ മൂന്ന് പതിറ്റാണ്ടായി അമേരിക്കൻ മലയാളിയുടെ മേൽവിലാസമായി നിലകൊള്ളുന്ന കേരള സെന്ററിന്റെ സ്ഥാപകൻ ഇ.എം. സ്റ്റീഫൻ എഴുതിയ 'കേരള സെന്റർ: ഒരു ചരിത്ര രേഖ' എന്ന പുസ്തകം പ്രകാശനം ചെയ്തു. സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ  പ്രഫ. ജോസഫ് ചെറുവേലി ആദ്യ പതിപ്പ് ഫൊക്കാന മുൻ പ്രസിഡന്റും ജനനി പത്രാധിപരുമായ ജെ. മാത്യുസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

നേരത്തെ ജോൺ പോൾ എഴുതിയ 'ഒരു യാത്രയുടെ ലക്ഷ്യം' എന്ന പുസ്തകം പ്രഫ. തെരേസ ആന്റണിക്ക് കോപ്പി നൽകി ഡോ. ശശിധരൻ കൂട്ടാലയും പ്രകാശനം ചെയ്തു. പി.ടി. പൗലോസ് അധ്യക്ഷത വഹിച്ചു.

കേരള സെന്ററിന്റെ തുടക്കകാലത്തെ വിഷമതകളും സ്റ്റീഫനും സഹപ്രവർത്തകരായ ജോസ് ചുമ്മാർ കോരക്കുടിലിൽ, അലക്സ് എസ്തപ്പാൻ, തമ്പി തലപ്പിള്ളി തുടങ്ങിയവരും നേരിട്ട വിഷമതകൾ ജോസ് കാടാപുറം ചൂണ്ടിക്കാട്ടി. വൈഎംസിഎ. ബിൽഡിങ്ങിലെ കുളം നികത്തിയാണ് ഇപ്പോഴത്തെ ഹാൾ നിർമിച്ചത്.

kerala-centre-releases-kerala-centre-oru-charithra-rekha-in-newyork-2
ഇ.എം. സ്റ്റീഫൻ എഴുതിയ 'കേരള സെന്റർ: ഒരു ചരിത്ര രേഖ,' പ്രകാശനം
kerala-centre-releases-kerala-centre-oru-charithra-rekha-in-newyork-3
ഇ.എം. സ്റ്റീഫൻ എഴുതിയ 'കേരള സെന്റർ: ഒരു ചരിത്ര രേഖ,' പ്രകാശനം
kerala-centre-releases-kerala-centre-oru-charithra-rekha-in-newyork-4
ഇ.എം. സ്റ്റീഫൻ എഴുതിയ 'കേരള സെന്റർ: ഒരു ചരിത്ര രേഖ,' പ്രകാശനം
kerala-centre-releases-kerala-centre-oru-charithra-rekha-in-newyork-5
ഇ.എം. സ്റ്റീഫൻ എഴുതിയ 'കേരള സെന്റർ: ഒരു ചരിത്ര രേഖ,' പ്രകാശനം
kerala-centre-releases-kerala-centre-oru-charithra-rekha-in-newyork-6
ഇ.എം. സ്റ്റീഫൻ എഴുതിയ 'കേരള സെന്റർ: ഒരു ചരിത്ര രേഖ,' പ്രകാശനം
kerala-centre-releases-kerala-centre-oru-charithra-rekha-in-newyork-2
kerala-centre-releases-kerala-centre-oru-charithra-rekha-in-newyork-3
kerala-centre-releases-kerala-centre-oru-charithra-rekha-in-newyork-4
kerala-centre-releases-kerala-centre-oru-charithra-rekha-in-newyork-5
kerala-centre-releases-kerala-centre-oru-charithra-rekha-in-newyork-6

ഈ പരിപാടി സംഘടിപ്പിച്ചത് സർഗ്ഗവേദിയാണ്. 8 പേർ ചേർന്നാണ് സർഗ്ഗവേദിക്ക് തുടക്കമിട്ടത്. നാല് പേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല - ഗോപാലൻ നായർ, ജോയി ലൂക്കോസ്, ഡോ. ഇല്ലിക്കൽ, ലില്ലിക്കുട്ടി ഇല്ലിക്കൽ.  ജയൻ കെ.സി., മനോഹർ തോമസ്, സുധീർ പണിക്കവീട്ടിൽ എന്നിവരാണ് ഇപ്പോൾ സർഗ്ഗവേദിയിൽ സജീവമായിട്ടുള്ളത്. സ്റ്റീഫൻ ഒരു സാഹസികനാണെന്ന് എം.കെ. സാനു അഭിപ്രായപ്പെട്ടു. ഒഴുക്കിനെതിരെയായിരുന്നു സ്റ്റീഫന്റെ നീക്കം.

"നമുക്ക് ഒരുപാട് പള്ളികളും ക്ഷേത്രങ്ങളും ഉണ്ടെങ്കിലും ഇതുപോലുള്ള അഞ്ച് സ്ഥാപനങ്ങൾ മാത്രമേ മലയാളികളുടേതായി അമേരിക്കയിൽ ഉള്ളൂ എന്നത് ഖേദകരമാണ്" ജെ. മാത്യുസ് പറഞ്ഞു. എൺപതുകളുടെ അവസാനം കേരള സെന്റർ സ്ഥാപിക്കാൻ നിർദ്ദേശം വന്നപ്പോൾ പലരും സംശയിച്ചു.  എന്നാൽ അതിനായി ശക്തമായി ഇറങ്ങിത്തിരിച്ചത് ഇ.എം. സ്റ്റീഫനാണെന്ന് ഡോ. തോമസ് ഏബ്രഹാം ചൂണ്ടിക്കാട്ടി.

സ്റ്റീഫന്റെ ഇടതുപക്ഷ നിലപാടുകളോടുള്ള ആഭിമുഖ്യമാണ് തന്നെ അദ്ദേഹവുമായി അടുപ്പിച്ചതെന്ന് മലയാളം പത്രത്തിന്റെ മുൻ എഡിറ്റർ ജേക്കബ് റോയ് പറഞ്ഞു. "ആരെങ്കിലും കാണുന്ന സ്വപ്നങ്ങളാണ് സ്ഥാപനങ്ങളായും പ്രസ്ഥാനങ്ങളായും മാറുന്നത്,"  ജോർജ് ജോസഫ് (ഇ-മലയാളി) പറഞ്ഞു. കേരള സെന്ററിൽ ആദ്യകാലത്ത് തന്റെ ഭാര്യ മഞ്ജു തോമസിന്റെ നേതൃത്വത്തിൽ ഡാൻസ് സ്കൂൾ നടത്തിയിരുന്ന കാര്യം ജോജോ തോമസ് അനുസ്മരിച്ചു.

കേരള സെന്ററിൽ നടന്ന ആദ്യ പൊതുപരിപാടി തന്റെ മകന്റെ മാമ്മോദീസ ആയിരുന്നുവെന്ന് ജോസ് ചുമ്മാർ കോരക്കുടിൽ അനുസ്മരിച്ചു. തന്റെ പിതാവ് ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നെങ്കിലും ആഴത്തിലുള്ള ആത്മീയതയുള്ള വ്യക്തിയായിരുന്നുവെന്ന് പുത്രി ഡെയ്‌സി സ്റ്റീഫൻ അനുസ്മരിച്ചു.

മറുപടി പ്രസംഗത്തിൽ തന്റെ പരിശ്രമങ്ങൾക്ക് പിന്തുണ നൽകിയവരെ സ്റ്റീഫൻ നന്ദിയോടെ സ്മരിച്ചു. ആഴ്ചയിൽ അയയ്ക്കുന്ന ന്യൂസ് ലെറ്റർ ആണ് തുക സമാഹരിക്കാൻ സഹായിച്ചത്. ഒരു തവണ അത് തയ്യാറാക്കാതിരുന്ന മകനെ താൻ തല്ലിയപ്പോൾ അലക്സ് തമ്പാൻ ഇടപെട്ടിരുന്നു. കേരള സെന്ററിൽ ആദ്യം തുടങ്ങിയത് മലയാളം ക്ലാസ് ആണ്. ക്രമേണ പള്ളികളിലും മറ്റും മലയാളം ക്ലാസുകൾ ആരംഭിച്ചതോടെ ഇവിടെ ക്ലാസ് നിലച്ചു.

കേരള സെന്ററിന് 228 അംഗങ്ങളുണ്ട്. 112 പേർക്കാണ് വോട്ടവകാശം. കാൽ നൂറ്റാണ്ട് താൻ പ്രസിഡന്റും എക്സിക്യൂട്ടീവ് ഡയറക്ടറും ആയിരുന്നെങ്കിലും അവാർഡ് പരിപാടിയിൽ ഇടപെട്ടിട്ടില്ല. അതിന്റെ ചുമതല ഡോ. തോമസ് എബ്രഹാമിനായിരുന്നു. ആദ്യകാലത്ത് കേരള സെന്ററിന് തുണയായി നിന്ന ജോണും ശോശാമ്മയും, വർഗീസും മറിയാമ്മയും ചെയ്ത സഹായങ്ങൾ മറക്കാനാവില്ലെന്ന് സ്റ്റീഫൻ പറഞ്ഞു. പിന്നീട് ശ്രീധരമേനോനും ദിലീപ് വർഗീസും വലിയ സഹായവുമായി എത്തി. രാജു തോമസ്, കോരസൺ വർഗീസ് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
വാർത്ത: അലക്സ്

English Summary:

Kerala Centre Releases Kerala Centre Oru Charithra Rekha in Newyork

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com