യുഎസിൽ നിപ വൈറസിന്റെ ഇനത്തിൽപ്പെട്ട ക്യാംപ് ഹിൽ വൈറസ് കണ്ടെത്തി

Mail This Article
അലബാമ∙ നിപ വൈറസിന്റെ ഇനത്തിൽപ്പെട്ട മാരക വൈറസിനെ വടക്കേ അമേരിക്കയിലെ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.
ഹെനിപാ വൈറസ് കുടുംബത്തിന്റെ ഭാഗമായ ക്യാംപ് ഹിൽ വൈറസ് വിചാരിച്ചതിലും കൂടുതൽ വ്യാപിക്കുമെന്ന ആശങ്കയുണ്ട്. കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോർത്തേൺ ഷോർട്ട് ടെയിൽഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിപ വൈറസ് പോലെ വവ്വാലുകളാണ് ക്യാംപ് ഹിൽ വൈറസിന്റെയും വാഹകർ. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും വൈറസ് പകരാൻ സാധ്യതയുണ്ട്.
‘പാരാമിക്‌സോവൈറിഡേ’ എന്ന വൈറസ് കുടുംബത്തിൽ വരുന്നതാണ് ക്യാംപ് ഹിൽ വൈറസ്. നിപയെ പോലെ തന്നെ നാഡികളെയും ശ്വാസകോശത്തെയും ഇത് ബാധിക്കും. കൂടാതെ രോഗിയുടെ മരണത്തിനും ഈ വൈറസ് കാരണമാകും.
തലവേദന, ക്ഷീണം, പനി, പേശിവേദന തുടങ്ങിയവയാണ് വൈറസ് ബാധയുടെ പൊതുവായ ലക്ഷണങ്ങൾ. എന്നാൽ ചികിത്സിക്കാൻ വൈകിയാൽ മസ്തിഷ്കജ്വരത്തിന് കാരണമാകും.