കുടിയേറ്റത്തിനെതിരെയായ നടപടി; ട്രംപിനെതിരെ പ്രതിഷേധ റാലി

Mail This Article
×
ലൊസാഞ്ചലസ്(കലിഫോർണിയ ) ∙ അനധികൃത കുടിയേറ്റത്തിനെതിരായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളിൽ പ്രതിഷേധിച്ച് ലൊസാഞ്ചലസിലെ ഡൗണ്ടൗണിൽ റാലി നടത്തി. പ്രതിഷേധത്തെ തുടർന്ന് 101 ഫ്രീവേയുടെ ഒരു ഭാഗം അടച്ചുപൂട്ടി.
മെക്സിക്കൻ, സാൽവഡോറൻ പതാകളുമായിട്ടാണ് പ്രതിഷേധക്കാർ എത്തിച്ചേർന്നത്. പരമ്പരാഗത തൂവൽ ശിരോവസ്ത്രങ്ങൾ ധരിച്ചാണ് പലരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത്. മെക്സിക്കൻ സംഗീതവും പ്രതിഷേധത്തിനായി ഉപയോഗിച്ചു.
സമാധനപരമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ഹോട്ട് ഡോഗുകൾ, ഐസ്ക്രീം, ചുറോകൾ, ബിയർ എന്നിവ തെരുവ് കച്ചവടക്കാർ പ്രതിഷേധക്കാർക്ക് വിറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.