ADVERTISEMENT

ഡാലസ്∙ 14 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്. ജെന്നിഫർ സമോറ എസ്പാർസ എന്ന 14 കാരിയെയാണ് കാണാതായത്. ജനുവരി 31ന് വൈകുന്നേരം 7.25 ന് ലാരിമോർ ലെയ്‌നിലെ 5400 ബ്ലോക്കിലുള്ള വീട്ടിൽ നിന്ന് കുട്ടി ഇറങ്ങുന്നതായി കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ജെന്നിഫറിന് 4 അടി 11 ഇഞ്ച് ഉയരവും 110 പൗണ്ട് ഭാരവുമുണ്ട്. തവിട്ട് നിറത്തിലുള്ള മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളുമാണ് കുട്ടിക്കുള്ളത്. കാണാതായ സമയത്ത് പിങ്ക് ടീ-ഷർട്ടും ചാരനിറത്തിലുള്ള സ്വെറ്റ് പാന്റും കറുത്ത ചെരിപ്പുമായിരുന്നു വേഷം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 911 അല്ലെങ്കിൽ (214) 671-4268 എന്ന നമ്പറിൽ ഡാലസ് പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

English Summary:

Dallas Police Seek Public's Help Locating Missing 14-Year-Old

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com