മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് ജൂലൈ 3 മുതൽ

Mail This Article
ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഫാമിലി കോൺഫറൻസ് ജൂലൈ 3 മുതൽ 6 വരെ ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിലുള്ള മാരിയറ്റ് ഹോട്ടലിൽ വച്ച് നടക്കും.
നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസ്, അടൂർ ഭദ്രാസന ബിഷപ് മാത്യൂസ് മാർ സെറാഫിം, ഡോ. പി.സി. മാത്യു, സിബി മാത്യു എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ടോം ഫിലിപ്പ്, ഡോ. സുസൻ തോമസ്, ഡോ. ഷിബി എബ്രഹാം, ബെറ്റ്സി ചാക്കോ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. 'കുടുംബം: വിശ്വാസഭൂമിക' എന്നതാണ് കോൺഫറൻസിന്റെ തീം.
മലയാളം അഡൽറ്റ്സ്, ഇംഗ്ലിഷ് അഡൽറ്റ്സ്, യുവജനങ്ങൾ, കുട്ടികൾ/ഭിന്നശേഷിയുള്ള കുട്ടികൾ എന്നിങ്ങനെ നാല് ട്രാക്കുകളാണ് ക്രമീകരിച്ചിരിക്കുന്നത്. mtfc2025.org എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം. കോൺഫറൻസിന് ആതിഥ്യം വഹിക്കുന്നത് നോർത്ത് ഈസ്റ്റ് RAC ആണ്.
ഭദ്രാസന ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ (അധ്യക്ഷൻ), റവ. വി.റ്റി. തോമസ് (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് - ഷാജി (ജനറൽ കൺവീനർ), കുര്യൻ തോമസ് (ട്രഷറർ), ബെജി റ്റി. ജോസഫ് (അക്കൗണ്ടന്റ്), റവ. ജോർജ് ഏബ്രഹാം (ഭദ്രാസന സെക്രട്ടറി), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ) എന്നിവരുൾപ്പെട്ട വിപുലമായ കമ്മിറ്റി നേതൃത്വം നൽകുന്നു.
റവ. ഡോ. പ്രമോദ് സഖറിയ, റവ. ജോസി ജോസഫ്, റവ. ക്രിസ്റ്റോഫർ പി. ഡാനിയേൽ, റവ. ജോൺ ഫിലിപ്പ്, റവ. അജിത് വർഗീസ്, റവ. ആശിഷ് തോമസ് ജോർജ്, റവ. ജോബിൻ ജോൺ, റവ. ജോൺസൻ ഡാനിയേൽ, റവ. എം.സി. വർഗീസ്, റവ. റ്റി.എസ്. ജോസ്, റവ. പി.എം. തോമസ്, റവ. ഡോ. മോനി മാത്യു, റവ. ജെയ്‌സൺ വർഗീസ് എന്നിവർ വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു. ശാമുവേൽ കെ. ശാമുവേൽ, സി.വി. സൈമൺകുട്ടി, ഡോ. ജോൺ കെ. തോമസ്, ജിജി ടോം, റോയ് സി. തോമസ്, സജി ജോർജ്, ജിബി പി. മാത്യു, റിനു വർഗീസ്, ബിജു ചാക്കോ, കോരുത്ത് മാത്യു, ചെറിയാൻ വർഗീസ്, ഷേർളി തോമസ്, ഡോ. ബെറ്റ്സി മാത്യു, സ്നേഹ ഷോൺ, സൂസൻ ചെറിയാൻ വർഗീസ്, നീതി പ്രസാദ് എന്നിവർ കൺവീനർമാരാണ്.