ADVERTISEMENT

വാഷിങ്ടൻ ഡി സി ∙ ഫെഡറൽ നിയമങ്ങൾ ലംഘിച്ച് ട്രഷറി പേയ്‌മെന്റുകളിലേക്കു ട്രംപ് ഭരണകൂടം മസ്‌ക് ടീമിന് പ്രവേശനം നൽകിയതിനെതിരെ കേസ്. ഇലോൺ മസ്‌കുമായി സഖ്യമുള്ള വകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രഷറി ഡിപ്പാർട്ട്‌മെന്റിലേക്ക് പ്രവേശനം നൽകുന്ന പദ്ധതിക്ക് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അനുവാദം നൽകിയതിന് പിന്നാലെയാണ് ഫെഡറൽ ജീവനക്കാരുടെ യൂണിയൻ കേസ് ഫയൽ ചെയ്തത്. 

മസ്കിന്റെ ശ്രമങ്ങൾ ദശലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാരുടെയും ഫെഡറൽ ഗവൺമെന്റുമായി ബിസിനസ് നടത്തുന്ന മറ്റേതെങ്കിലും വ്യക്തിയുടെയും സ്വകാര്യ ഡേറ്റ അനധികൃതമായി നേടിയെടുക്കാമെന്ന് അലയൻസ് ഫോർ റിട്ടയേഡ് അമേരിക്കൻസും അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് സർവീസ് എംപ്ലോയീസ് ഇന്റർനാഷനൽ യൂണിയനും അവകാശപ്പെടുന്നു.

“വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ വ്യാപ്തി വളരെ വലുതും അഭൂതപൂർവവുമാണ്,” കൊളംബിയ ഡിസ്ട്രിക്റ്റിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച പരാതിയിൽ യൂണിയനുകൾ പറയുന്നു. ഏജൻസി രേഖകളുടെ സ്വകാര്യതയെ നിയന്ത്രിക്കുകയും നികുതിദായക വിവരങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കുകയും ചെയ്യുന്ന ഫെഡറൽ നിയമങ്ങൾ ലംഘിച്ച് ട്രംപ് ഭരണകൂടം മസ്കിന്റെ ടീമിന് ആക്‌സസ് നിയമവിരുദ്ധമായി അനുവദിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.

ട്രഷറിയുടെ പേയ്‌മെന്റ് സിസ്റ്റത്തിൽ അടങ്ങിയിരിക്കുന്ന രഹസ്യവും വ്യക്തിപരവുമായ വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിയമനിർമാണത്തിൽ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഷൂമറും ഡെമോക്രാറ്റിക് ഹൗസ് ലീഡർ ഹക്കീം ജെഫ്രീസും പറഞ്ഞു.

English Summary:

Unions filed suit to block access to treasury payments to team of Elon Musk.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com