ADVERTISEMENT

ഷിക്കാഗോ ∙  മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യൻ സൊസൈറ്റി ഓഫ് ഷിക്കാഗോ(എം.ഒ.സി.എസ്)യുടെ  ഉദ്ഘാടനവും ഫാമിലി സംഗമവും മെയ് 10ന് വൈകിട്ട് 6 മണി മുതൽ ഓക് ബ്രൂക്കിലെ ഷിക്കാഗോ മാരിയറ്റ് ഓക് ബ്രൂക്ക് ഹോട്ടലില്‍ നടക്കും.

വിശ്വാസത്തിന്റെ ദീപശിഖയേന്തി ഷിക്കാഗോയുടെ മണ്ണില്‍ ജീവിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്തുമത വിശ്വാസികളെ  ഏകോപിപ്പിച്ച് നോര്‍ത്ത് അമേരിക്കയാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കൂട്ടായ്മ രൂപീകരിച്ചത്.  പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പിന്റെ അധ്യക്ഷതയിലും ചെയര്‍മാന്‍ ഡോ. ജോസഫ് ഏബ്രഹാമിന്റെ സാന്നിധ്യത്തിലും ചേര്‍ന്ന യോഗത്തിലാണ് ഉദ്ഘാടന പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചത്. 

കേരളത്തില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയവരും ഇവിടെ ജനിച്ചു വളരുന്നവരുമായ മലങ്കര ഓര്‍ത്തഡോക്‌സ്  വിശ്വാസികള്‍ക്ക് അവരുടെ പൈതൃകവും സംസ്‌കാരവും സഭാപരമായ മൂല്യങ്ങളും ചോര്‍ന്ന് പോകാതെ വരും തലമുറയിലേയ്ക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് എം.ഒ.സി.എസ് നിലവില്‍ വന്നത്. പുതു തലമുറയുടെ ഹൃദ്യമായ ആശയവിനിമയം, പരസ്പര സഹകരണം, ആരോഗ്യകരമായ ആത്മീയ ഇടപെടല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന് ശക്തമായ സാമുദായിക അടിത്തറയുള്ള ഒരു സംഘടനയായി എം.ഒ.സി.എസ് നിലകൊള്ളും. 

inauguration-of-malankara-orthodox-christian-society-of-chicago-4

പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഒന്നിച്ചു ചേരുവാനുള്ള ഒരു കമ്മ്യൂണിറ്റി സെന്റര്‍ എം.ഒ.സി.എസിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. മലങ്കര ഓര്‍ത്തഡോക്‌സ് കുടുംബാംഗങ്ങള്‍ക്ക് സായാഹ്നങ്ങളില്‍ ഒരുമിച്ച് കൂടി വിശേഷങ്ങള്‍ പങ്കുവയ്ക്കാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാ കായിക രംഗങ്ങളിലെ മികവ് പ്രകടിപ്പിക്കുന്നതിനൊപ്പം സഭാ വിശ്വാസവും കൂടി ഊട്ടിയുറപ്പിക്കാനുള്ള വേദിയായിരിക്കും ഈ കമ്മ്യൂണിറ്റി സെന്റര്‍.  ഇതിനു നേതൃത്വം നൽകാനായി ഡോ. ജോസഫ് ഏബ്രഹാം (ചെയര്‍മാന്‍), ഡോ. ബിനു ഫിലിപ്പ് (പ്രസിഡന്റ്), എബ്രഹാം വര്‍ക്കി (വൈസ് പ്രസിഡന്റ്), അജിത്ത് ഏലിയാസ് (സെക്രട്ടറി), ഫിലിപ്പ് കുന്നേല്‍ ജോസഫ് (ട്രഷറര്‍), രാജീവ് കോര (ജോയിന്റ് സെക്രട്ടറി),  ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായി ജോര്‍ജ് പൂഴിക്കുന്നേല്‍, ജോര്‍ജ് പണിക്കര്‍, മനോജ് മാത്യു, ജിജോ വര്‍ഗീസ്, ടോണി തോമസ്,  സീനിയര്‍ ഫോറം ചെയറായി ജോര്‍ജ് പൂഴിക്കുന്നേലിനൊപ്പം പി.ഒ ഫിലിപ്പ്, കോശി വൈദ്യന്‍, ലീലാമ്മ പോളച്ചിറ, ഫിലോ ഫിലിപ്പ്, കോര പോളച്ചിറ, ബെറ്റി വൈദ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും ചുമതലയേറ്റു.

വിമന്‍സ് ഫോറം പ്രസിഡന്റ് മഞ്ജു ബേബിക്കൊപ്പം ലിഷ ജോണി, ഡോ. സിബില്‍ ഫിലിപ്പ്, ഡോ. മോനി എബ്രഹാം, സിനില്‍ ഫിലിപ്പ്, റീന വര്‍ക്കി, ഷീബ മാത്യു, അലീന ഗ്രിഗറി, സിമി ഐസക്ക് എന്നിവര്‍ ചുമതലയേറ്റു. യൂത്ത് ഫോറം പ്രസിഡന്റായി ചാള്‍സ് ജെ മാത്യു, സെക്രട്ടറിയായി ആല്‍ബിന്‍ എബ്രഹാം എന്നിവര്‍ക്കൊപ്പം സിറില്‍ ഫിലിപ്പ്, റെയ്‌നു തോമസ്, സാം പണിക്കര്‍, ജേക്കബ് ജോര്‍ജ് എന്നിവരും നിയമിതരായി. കിഡ്‌സ് ഫോറം പ്രസിഡന്റായി ഗ്രിഗറി ഡാനിയേലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളും, വെബ് സൈറ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായി ഷെറി തോമസും ബിബു ഫിലിപ്പും പബ്‌ളിക് റിലേഷന്‍സ് ചെയറായി ജോര്‍ജ് പണിക്കരും സ്ഥാനമേറ്റു.

inauguration-of-malankara-orthodox-christian-society-of-chicago-3

ഉദ്ഘാടന സമ്മേളനത്തിന്റെ കണ്‍വീനർമാരായി ഡോ. സിബില്‍ ഫിലിപ്പ്, ലിഷ ജോണി  എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളും, റജിസ്‌ട്രേഷന്‍ ചെയറായി സിനില്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയും പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കയിലെ വിവിധ കണ്‍വന്‍ഷനുകള്‍ക്കും സ്റ്റാര്‍ ഷോകള്‍ക്കും ക്രിയേറ്റീവ് ഹെഡ് ആയി പ്രവര്‍ത്തിക്കുന്ന ബിജു സക്കറിയ ആണ് ഇവന്റ് ഡയറക്ടർ.

inauguration-of-malankara-orthodox-christian-society-of-chicago-1

ഷിക്കാഗോ മാരിയറ്റ് ഓക് ബ്രൂക്ക് ഹോട്ടലില്‍   അരങ്ങേറുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന അതിഥികള്‍ക്കൊപ്പം ചലച്ചിത്ര രംഗത്തുനിന്നുള്ളവരും എത്തും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഷിക്കാഗോയിലെ നാല് ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ ഒരുക്കുന്ന വിവിധ കലാ പരിപാടികള്‍ക്കൊപ്പം മദേഴ്‌സ് ഡേ സ്‌പെഷ്യല്‍ ഫാഷന്‍ ഷോയും ഫാമിലി നൈറ്റിന് മാറ്റ് കൂട്ടും. 

inauguration-of-malankara-orthodox-christian-society-of-chicago-2

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡോ. ബിനു ഫിലിപ്പ്-630 697 2240
ഡോ. ജോസഫ് ഏബ്രഹാം-630 291 1440
എബ്രഹാം വര്‍ക്കി-630 677 3020
അജിത്ത് ഏലിയാസ്-630 337 5898
ഫിലിപ്പ് കുന്നേല്‍ ജോസഫ്-708 289 5882
രാജീവ് കോര-224 766 9046.

English Summary:

Inauguration of Malankara Orthodox Christian Society of Chicago

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com