ഫൊക്കാനയുടെ കേരള അംബാസഡറായി മന്ത്രി വി എൻ വാസവൻ

Mail This Article
ന്യൂയോർക്ക് ∙ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) കേരളാ അംബാസഡർ ആയി കേരള സഹകരണ, ദേവസ്വം, സ്പോർട്സ് മന്ത്രി വിഎൻ വാസവൻ. ആദ്യമായാണ് കേരളത്തിൽ നിന്നും ഒരു മന്ത്രി ഫൊക്കാനയുടെ അംബാസഡർ ആകുന്നത്.
കേരളത്തിന്റെ പുരോഗമനത്തിനും വികസനത്തിനും ഒപ്പം നിൽക്കാൻ ഫൊക്കാനയ്ക്ക് സാധിച്ചത് അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിൽ നടന്ന ചർച്ചയിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആൻ്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, കേരള ട്രിബ്യൂൺ ചെയർമാൻ ഡോ. മാത്യൂസ് കെ ലൂക്ക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മന്ത്രിക്ക് ഫൊക്കാന കേരളാ അംബാസിഡർ ആയി നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും, കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി പദ്ധതികളും, മറ്റ് സഹായങ്ങളും ഫൊക്കാന പ്ലാൻ ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.