സ്ത്രീകളുടെ കായിക മത്സരങ്ങളിൽ ട്രാൻസ്ജെൻഡർ അത്ലീറ്റുകളെ വിലക്കി യുഎസ്

Mail This Article
×
വാഷിങ്ടൻ ഡിസി ∙ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡർ അത്ലീറ്റുകൾ പങ്കെടുക്കുന്നതിന് യുഎസിൽ വിലക്ക് ഏർപ്പെടുത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പിട്ടു. ഈ നടപടി സ്ത്രീകളുടെ കായിക ഇനങ്ങളിൽ നിന്ന് പുരുഷന്മാരെ അകറ്റി നിർത്തുന്നതായിട്ടാണ് ഉത്തരവിൽ പറയുന്നത്.
ഫെഡറൽ ഫണ്ടിങ് ലഭിക്കുന്ന സ്ഥാപനങ്ങൾ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നീതി, വിദ്യാഭ്യാസ വകുപ്പുകൾ ഉൾപ്പെടെയുള്ള ഫെഡറൽ ഏജൻസികളെ ചുമതലപ്പെടുത്തി. ജനനസമയത്ത് ഒരാൾക്ക് നിയോഗിക്കപ്പെട്ട ലിംഗഭേദം 'ലൈംഗികത'യാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഈ പുതിയ ഉത്തരവ് ട്രാൻസ്ജെൻഡർ കായികതാരങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടുണ്ട്.
English Summary:
Donald Trump signs executive order to bar transgender athletes from women's sports
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.