ADVERTISEMENT

മാലിബു∙ ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനുള്ള വ്യായാമം ജീവിതം മാറ്റിമറിച്ച പരുക്ക് ഏൽപ്പിച്ചതായി കലിഫോർണിയൻ ഫിറ്റ്‌നസ് പരിശീലക ക്രിസ്റ്റീന ഷ്മിഡ്റ്റ് വെളിപ്പെടുത്തി. ബാർബെൽ ഹിപ്പ് ത്രസ്റ്റ് എന്ന വ്യായാമമാണ് 24കാരിയായ ഷ്മിഡ്റ്റിന് പരുക്കേൽപ്പിച്ചത്.

ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനും കാലുകൾക്ക് ആകർഷകമായ രൂപം നൽകുന്നതിനുമാണ് ഈ വ്യായാമം ചെയ്യുന്നത്. ഹാംസ്ട്രിംഗ്സ്, ക്വാഡ്സ്, കാൽവുകൾ എന്നിവയെയും ഇത് പരോക്ഷമായി ലക്ഷ്യമിടുന്നു. വ്യായാമത്തിലൂടെ മികച്ച ഫലങ്ങൾ കണ്ട ഷ്മിഡ്റ്റ് താമസിയാതെ ഇത് തന്റെ പതിവ് ജിം റൂട്ടീനിൽ ഉൾപ്പെടുത്തി. ഭാരം ക്രമേണ വർധിപ്പിച്ച് 140 കിലോഗ്രാം വരെ എത്തിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് ഈ വ്യായാമത്തെ സംബന്ധിച്ച്  ഷ്മിഡ്റ്റിന് അറിവ് ലഭിച്ചത്. 

എന്നാൽ രണ്ട് മാസത്തിന് ശേഷം വലത് ഇടുപ്പിൽ കഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങി. വേദന കാരണം ഷ്മിഡ്റ്റിന് ശരിയായി നടക്കാൻ പോലും കഴിഞ്ഞില്ല. എംആർഐ സ്കാനിൽ വലത് ഇടുപ്പിൽ സ്ട്രെസ് ഫ്രാക്ചർ കണ്ടെത്തി. അമിതഭാരം എടുക്കുന്നത് തെറ്റായ രീതിയിൽ ചെയ്തതാണ് പരുക്കിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

ശസ്ത്രക്രിയയിലൂടെ ഇടുപ്പ് ശരിയാക്കാൻ ശ്രമിച്ചെങ്കിലും ബാക്ടീരിയ അണുബാധയുണ്ടായി. ഇത് സെപ്റ്റിക് ആർത്രൈറ്റിസിനും രക്തത്തിലെ വിഷബാധയ്ക്കും കാരണമായി. മുറിവ് വൃത്തിയാക്കാൻ വീണ്ടും ശസ്ത്രക്രിയ നടത്തുകയും മൂന്ന് മാസത്തെ ആന്റിബയോട്ടിക്കുകൾ കഴിക്കുകയും ചെയ്തു.

സമൂഹ മാധ്യമത്തിലെ ഉപദേശങ്ങൾ അന്ധമായി പിന്തുടരരുതെന്ന് ഷ്മിഡ്റ്റ് മുന്നറിയിപ്പ് നൽകുന്നു. ഓരോ വ്യക്തിക്കും വ്യത്യസ്തമായ പേശി ഘടനയാണുള്ളതെന്നും അവർ ഓർമിപ്പിച്ചു.

English Summary:

Exercise Gone Wrong: Young Woman Suffers Serious Injury

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com