ADVERTISEMENT

ന്യൂഹാംഷർ ∙ ന്യൂ ഹാംഷറിൽ 66 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ച് മാസച്യുസിറ്റ്സ് ജനറൽ ആശുപത്രി. 66 കാരനായ ടിം ആൻഡ്രൂസിലാണ്, പന്നിയുടെ വൃക്ക വിജയകരമായി ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്. 

ജനുവരി 25 ന് ട്രാൻസ്പ്ലാന്റിന് ശേഷം സുഖം പ്രാപിച്ചതിനാൽ ഒരു ആഴ്ച കഴിഞ്ഞ് അദ്ദേഹം ആശുപത്രി വിട്ടു. ദാനം ചെയ്ത മനുഷ്യ അവയവങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായിക്കുമോ എന്ന അന്വേഷണത്തിലെ ഒരു വഴിത്തിരിവിലാണ് ആൻഡ്രൂസിന്റെ ശസ്ത്രക്രിയ. ആദ്യത്തെ നാല് പന്നി അവയവ മാറ്റിവയ്ക്കലുകൾ - രണ്ട് ഹൃദയങ്ങളും രണ്ട് വൃക്കകളും - ഹ്രസ്വകാലമായിരുന്നു.

പന്നികളുടെ അവയവങ്ങൾ കൂടുതൽ മനുഷ്യസമാനമാക്കുന്നതിനായി ജനിതകമാറ്റം വരുത്തിയ ശേഷമാണ് ശാസ്ത്രക്രിയ നടത്തുന്നത്.

English Summary:

New Hampshire man successfully receives Pig kidney in groundbreaking transplant

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com