ADVERTISEMENT

ഹൂസ്റ്റൺ ∙ അമേരിക്കൻ മലയാളിയായ എ.സി.ജോർജിനെ ജന്മനാടായ മുവാറ്റുപുഴ, പൈങ്ങോട്ടൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ ജൂബിലി ആഘോഷച്ചടങ്ങിനിടെ പ്രശംസ ഫലകവും പൊന്നാടയും നൽകി ആദരിച്ചു. 1975 മുതൽ അമേരിക്കയിൽ അതിവസിക്കുന്ന  ഒരു മുതിർന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും, വിവിധ സംഘടനകളുടെ ആദ്യകാല പ്രവർത്തകനും, മാധ്യമപ്രവർത്തകനും, എഴുത്തുകാരനുമായ, എ.സി. ജോർജ്, അദ്ദേഹത്തിന്റെ  ഏറ്റവും പുതിയ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. 

ഒരു അമേരിക്കൻ മലയാളിയുടെ ജീവിത നിരീക്ഷണങ്ങൾ (ലേഖന സമാഹാരം), പാളങ്ങൾ (നോവൽ), ഹൃദയ കവാടം തുറക്കുമ്പോൾ (കവിത-ഗാന സമാഹാരം), മിന്നൽ പ്രണയം (നർമ്മം, കഥാപ്രസംഗം, ഏകാങ്കനാടകം) ജനുവരി 16ന് രാവിലെ ആരംഭിച്ച സ്കൂൾ ജൂബിലി സമാപന സമ്മേളനം ഇടുക്കി ലോകസഭാ മണ്ഡലം  എം.പി. ഡീൻ  കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മുവാറ്റുപുഴ നിയോജക മണ്ഡലം എം.എൽ.എ. മാത്യു കുഴൽനാടൻ മുഖ്യ പ്രഭാഷകൻ ആയിരിന്നു.

സ്കൂൾ പ്രിൻസിപ്പാൾ റവ. സിസ്റ്റർ സി.ജി.ജോർജ് അതിഥികളെ പരിചയപ്പെടുത്തി. സ്കൂൾ മാനേജർ  റവ.  സിസ്റ്റർ മെർലിൻ ആമുഖ പ്രസംഗം നടത്തി.  റവ. സിസ്റ്റർ ദീപ്തി റോസ്, റവ. മോൻസിഞോർ പയസ് മലേകണ്ടം, റവ.ഫാദർ ജെയിംസ് വരാരപ്പിള്ളി, സിനിസ്റ്റാർ അഞ്ജു അബ്രാഹം, റവ. സിസ്റ്റർ ജോവിയറ്റ്, റവ. സിസ്റ്റർ ലിറ്റി, റാണി ജോർജ്, ആനീസ് ഫ്രാൻസിസ്, ജിജു സിജു, സണ്ണി കാഞ്ഞിരത്തുങ്കൽ, പി. സി. ഗീത, കെ.ബി.സജീവ്, ഷിബിമോൾ ജോസഫ്, റവ. സിസ്റ്റർ ജീനു ജോർജ്, ഗ്ലെൻ പേഴ്സി, അനിൽകുമാർ കല്ലട, സ്വപ്ന സുമേഷ്, ജെ.വി. ആടുകുഴിയിൽ, സിനിമോൾ ജോസ്, എം വി.മോളി, റവ സിസ്റ്റർ ജോവിയറ്റ്, റവ സിസ്റ്റർ ജ്യോതിസ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അമേരിക്കയിൽ നിന്ന് എത്തിയ, ഡോക്ടർ ജോസഫ് പുന്നോലിക്ക്, "ഒരു അമേരിക്കൻ മലയാളിയുടെ ജീവിത നിരീക്ഷണങ്ങൾ" എന്ന ഗ്രന്ഥം സ്കൂൾ പ്രിൻസിപ്പൽ റവ സിസ്റ്റർ സിജി ജോർജ് നൽകിക്കൊണ്ട് ലേഖന സമാഹാരത്തിന്റെ പ്രകാശനം പ്രത്യേകമായി നിർവഹിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇന്ത്യൻ റെയിൽവേ ജീവനക്കാരനും, റെയിൽവേ മസ്ദൂർ യൂണിയൻ സെക്രട്ടറിയുമായിരുന്ന എ.സി.ജോർജ് 1975ൽ അമേരിക്കയിലേക്ക് കുടിയേറി. 36 വർഷം ന്യുയോർക്കിൽ ജോലി ചെയ്ത് റിട്ടയർമെന്റ് ആയതിനുശേഷം 15 വർഷമായി ഹൂസ്റ്റണിൽ താമസിക്കുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഫ്രീലാൻസ് റിപ്പോർട്ടിങ്, വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ, അവതാരികകൾ, നിരൂപണങ്ങൾ വിമർശനങ്ങൾ, നർമകവിതകൾ, നർമലേഖനങ്ങൾ, ചെറുകഥകൾ,  പുസ്തകപരിചയം, അവലോകനങ്ങൾ, ആസ്വാദനങ്ങൾ രാഷ്ട്രീയ അവലോകനങ്ങൾ, സാമൂഹ്യ സാംസ്കാരിക സാഹിത്യ മത രംഗങ്ങളിലെ അപക്വമായതും, തെറ്റായ പ്രവണതകളെയും ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള, നിർഭയമായ രചനകളും അദ്ദേഹത്തിന്റെ എഴുത്തിലെ പ്രത്യേകതകളാണ്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ന്യൂയോർക്ക് സ്റ്റേറ്റ് എംപയർ കോളജിൽ, കേരളത്തിൽ നിന്ന് മലയാളം മുഖ്യ വിഷയമായി എടുത്ത് ബിരുദം നേടിയവരുടെ ഡിഗ്രി ഇവാലുവേറ്റ് ചെയ്ത് ക്രെഡിറ്റ് നൽകുന്ന മുഖ്യ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ജോർജ് ന്യുയോർക്കിലെ സംഘടനകളുടെ സോവനീർ  മുഖ്യപത്രാധിപരായും, സംഘടനകളുടെ  സ്ഥിര പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരായും വളരെ നീണ്ടകാലം സേവനമനുഷ്ഠിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കേരള ദർശനം, കാത്തലിക് വോയിസ്, ജനധ്വനിയുഎസ്എ തുടങ്ങിയവയുടെ സാരഥിയായി ന്യൂയോർക്കിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും ഇന്ത്യയിലും ഉള്ള ആനുകാലികങ്ങളിൽ അന്ന് എന്നപോലെ ഇന്നും അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ, ബ്ലോഗുകളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകരിക്കപ്പെടുന്നു. കേരള ഡിബേറ്റ് ഫോറം യുഎസ്എ, കേരള ലിറ്റററി ഫോറം യുഎസ്എ, കേരള നർമവേദി യുഎസ്എ തുടങ്ങിയ പ്രസ്ഥാനങ്ങളിൽ വെർച്വൽ മീറ്റിങ്ങുകൾക്ക് എ.സി.ജോർജ് തുടക്കമിട്ടു.

ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയിലും, കേരള റൈറ്റേഴ്സ് ഫോറത്തിലും  ജോർജിന്റെ സജീവസാന്നിധ്യമുണ്ട്. അദ്ദേഹത്തിന്റെ ജന്മനാട് ആയ പൈങ്ങോട്ടൂർ വച്ച് നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പുസ്തകങ്ങൾ തൃശ്ശൂർ ഗ്രീൻ ബുക്സിലും, കോഴിക്കോട് സ്പെൽ ബുക്സിലും ലഭ്യമാണ്. അതുപോലെ ആമസോൺ കിൻഡലിലും ഡൗൺ ലോഡ് ചെയ്യാം.

English Summary:

4 books of A.C. George were released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com