ന്യൂയോർക്കിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയെ കുറിച്ച് ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി പൊലീസ്

Mail This Article
×
ന്യൂയോർക്ക് ∙ ഇരട്ട കൊലപാതകത്തിൽ പ്രതിയായ സ്കോട്ട് സി. മിച്ചനെ കുറിച്ച് 'ജാഗ്രത' മുന്നറിയിപ്പ് നൽകി ഡോർചെസ്റ്റർ കൗണ്ടി ഷെരീഫ് ഓഫിസ്. ഡോർചെസ്റ്ററിലെ ഷോർട്ട് കട്ട് റോഡിലെ 1000 ബ്ലോക്കിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ സംശയാസ്പദമായി ഒരു വാഹനം കണ്ടെത്തിയതായി ഡെപ്യൂട്ടികൾ അറിയിച്ചു.
ഫെബ്രുവരി 3ന് നടന്ന ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ബിങ്ഹാംടൻ ന്യൂയോർക്ക് പൊലീസ് വകുപ്പ് അന്വേഷിക്കുന്ന സ്കോട്ട് സി. മിച്ചലുമായി ഉപേക്ഷിക്കപ്പെട്ട വാഹനത്തിന് ബന്ധമുണ്ടെന്ന് ഡെപ്യൂട്ടികൾ സ്ഥിരീകരിച്ചു.
വാഹനത്തിനായുള്ള തിരച്ചിൽ തുടരുകയാണ് പൊലീസ്. മിച്ചലിനെ ആയുധധാരിയും അപകടകാരിയുമായി കണക്കാക്കുന്നു, പൊതുജനങ്ങൾ അദ്ദേഹത്തെ കണ്ടാൽ ഉടൻ 911 എന്ന നമ്പറിൽ വിളിക്കാൻ പൊലീസ് അഭ്യർഥിച്ചു.
English Summary:
Dorchester County deputies issued an alert about Scott C. Mitchell
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.