സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷന് തുടക്കമായി

Mail This Article
ക്ലിഫ്ടൺ (ന്യൂജഴ്‌സി) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ ക്ലിഫ്ടൺ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു. കോൺഫറൻസ് കമ്മിറ്റിയെ പ്രതിനിധീകരിക്കുന്ന സംഘം പള്ളി സന്ദർശിച്ചു. കോൺഫറൻസ് സെക്രട്ടറി ജെയ്‌സൺ തോമസ്, സുവനീർ എഡിറ്റർ ജെയ്‌സി ജോൺ, ജോയിന്റ് ട്രഷറർ ലിസ് പോത്തൻ, ഫിനാൻസ് കമ്മിറ്റി ഐറിൻ ജോർജ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
വികാരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പ കുർബാനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് കോൺഫറൻസിനായുള്ള റജിസ്ട്രേഷന് തുടക്കം കുറിക്കുന്നതിന് യോഗം ചേർന്നു. ഇടവക സെക്രട്ടറി രഞ്ജിത്ത് മാത്യു കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
കോൺഫറൻസിന്റെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് ജെയ്‌സൺ തോമസ് സംസാരിച്ചു. സമ്മേളനത്തിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും, ലേഖനങ്ങൾ, പരസ്യങ്ങൾ, ആശംസകൾ തുടങ്ങിയവ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ജെയ്‌സി ജോൺ വിശദീകരിച്ചു. സ്പോൺസർഷിപ്പ് അവസരങ്ങളെയും അതിന്റെ നേട്ടങ്ങളെയും കുറിച്ച് ലിസ് പോത്തൻ വിശദീകരിച്ചു. കോൺഫറൻസിന്റെ രണ്ടാം ദിവസം നടക്കുന്ന ടാലന്റ് നൈറ്റിനെക്കുറിച്ച് ഐറിൻ ജോർജ് സംസാരിച്ചു.

റജിസ്ട്രേഷനും സ്പോൺസർഷിപ്പും ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ വെബ്സൈറ്റ് സന്ദർശിക്കാൻ ജെയ്‌സൺ തോമസ് എല്ലാവരെയും ക്ഷണിച്ചു. വികാരിയും ഇടവകാംഗങ്ങളും നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
2025 ജൂലൈ 9 മുതൽ 12 വരെ കനക്‌ടികട്ട് ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിങ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ്, റവ. ഡോ. റ്റിമത്തി തോമസ്, ഫാ. ജോൺ വർഗീസ്, റവ. ഡീക്കൻ അന്തോണിയോസ് ആന്റണി എന്നിവരാണ് മുഖ്യ പ്രഭാഷകർ.

‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്ന വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
വിശദ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി www.fycnead.org സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ. അബു വർഗീസ് പീറ്റർ: 914-806-4595
ജെയ്‌സൺ തോമസ്: 917 612 8832
ജോൺ താമരവേലിൽ: 917 533 3566