'അൺലോക്ക് യുവർ കരിയർ പ്രൊട്ടക്ഷൻ'; ഫൊക്കാന വിമൻസ് ഫോറം സംഘടിപ്പിക്കുന്ന വെബിനാർ ഫെബ്രുവരി 8ന്

Mail This Article
ന്യൂയോർക്ക് ∙ ഫൊക്കാനാ വിമെൻസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 8ന് രാത്രി 8ന് കരിയർ വെബിനാർ സംഘടിപ്പിക്കുന്നു. 'അൺലോക്ക് യുവർ കരിയർ പ്രൊട്ടക്ഷൻ' എന്ന വിഷയത്തിലാണ് വെബിനാർ. ജോലിക്ക് ശ്രമിക്കുന്നവർക്കും ജോലി മാറാൻ ആഗ്രഹിക്കുന്നവർക്കും പുതിയ ജോലികളുടെ സാധ്യത അറിയാനും വെബിനാർ സഹായകമാകും. പ്രേഷകരുടെ സംശയങ്ങൾക്ക് മറുപടിയും ലഭിക്കും.
ഫൊക്കാന വിമൻസ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ളയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന നിരവധി പദ്ധതികളുടെ ഭാഗമായാണ് കരിയർ വെബിനാർ സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ മാറ്റങ്ങളനുസരിച്ച് ജോലിയിലും മാറ്റങ്ങൾ ഉണ്ടാക്കണം. അതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും സെമിനാറിന്റെ ചർച്ചാവിഷയം.
ഫൊക്കാന വിമൻസ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള, സെക്രട്ടറി സുബി ബാബു, കോ ചെയർസായ ബിലു കുര്യൻ, ഷീല, ശ്രീവിദ്യ രാമചന്ദ്രൻ, സരൂപാ അനില്‍, വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഷോജി സിനോയ്, ശോശാമ്മ ആൻഡ്രൂസ്, അബ്ജ അരുൺ, പ്രിയ ലൂയിസ്, സുനൈന ചാക്കോ,ഉഷ ചാക്കോ, ലിസി തോമസ്, ശീതൾ ദ്വാരക, എൽസി വിതയത്തിൽ, കവിത മേനോൻ, ഷീന എബ്രഹാം, ജൈനി ജോൺ തുടങ്ങിയവർ വെബിനാറിൽ പങ്കെടുക്കും.