ലിജോ ജോൺ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ചെയർമാൻ

Mail This Article
ന്യൂയോർക്ക് ∙ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2025 ലെ ട്രസ്റ്റീ ബോർഡ് ചെയർമാനായി ലിജോ ജോണിനെ തിരഞ്ഞെടുത്തു. ഓറഞ്ച്ബെർഗിലെ സിത്താർ പാലസിൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ പോൾ ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.
ബേർഡ് അംഗങ്ങളായ ആന്റോ വർക്കി, ഷാജിമോൻ വെട്ടം, ജോൺ പോൾ, ജോർജ്കുട്ടി, ജോസ് മലയിൽ, മേരി ഫിലിപ്പ്, ഇട്ടൂപ്പ് ദേവസ്സി, പ്രസിഡന്റ് റോയ് ആന്റണി, സെക്രട്ടറി തോമസ് പ്രകാശ്, ട്രഷറർ മാത്യു ജോസഫ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മുൻ പ്രസിഡന്റും ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനുമായിരുന്ന കെ ജെ ഗ്രിഗറിയെ ബോർഡിലേക്ക് ജനറൽ ബോഡി തിരഞ്ഞെടുത്തിരുന്നു.




അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കമ്മിറ്റി മെമ്പർ, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, ഓഡിറ്റർ, മാഗസിൻ എഡിറ്റർ മുതലായ പദവികൾ വഹിച്ചിട്ടുള്ള ലിജോ ജോൺ റോക്ക്ലൻഡ് ഹോളി ഫാമിലി സിറോ മലബാർ കാത്തലിക് ചർച്ചിന്റെ പാരിഷ് കമ്മിറ്റി മെംബറും പ്രോഗ്രാം കോഓർഡിനേറ്ററുമായി പ്രവർത്തിച്ചു വരുന്നു.