ടെക്സസിൽ മോഷണം; മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

Mail This Article
×
പ്ലാനോ(ഡാലസ്)∙ പ്ലാനോയിലെ ബർലിങ്ങ്ടൻ സ്റ്റോറിൽ നടന്ന മോഷണത്തിൽ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാഫെനി യാനെസ്, ക്രിസ്റ്റൽ റിവേര, ഗിസെല ഫെർണാണ്ടസ് യാനെസ് എന്നിവരെയാണ് പ്ലാനോ പൊലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിനിടെ, ഇവർ ഉപയോഗിച്ചിരുന്ന വാഹനത്തിൽ നിന്ന് ഏകദേശം $20,000 വിലവരുന്ന മോഷണ സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. ബർലിങ്ങ്ടൻ, മാർഷൽസ്, ടി.ജെ. മാക്സ്, റോസ്, അക്കാദമി സ്പോർട്സ് പ്ലസ് ഔട്ട്ഡോർസ്, ടാർഗെറ്റ് തുടങ്ങിയ നിരവധി റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് മോഷണം പോയതാണ് ഈ വസ്തുക്കളെന്ന് കണ്ടെത്തി. മോഷ്ടിച്ച സാധനങ്ങൾ അധികൃതർ റീട്ടെയിൽ കടകൾക്ക് തിരികെ നൽകി.
ഈ സംഘത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് ഇപ്പോഴത്തെ അന്വേഷണത്തിൽ വ്യക്തതയില്ല. കൂടുതൽ വിവരങ്ങൾ അധികൃതർ പിന്നീട് പുറത്ത് വിട്ടേക്കും.
English Summary:
Three women arrested for Organized retail theft at the Burlington store Plano, Texas.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.