ബ്രൂക്ലിനിൽ കാമുകിയെ വെടിവച്ചു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Mail This Article
×
ബ്രൂക്ക്ലിൻ (ന്യൂയോർക്ക്) ∙ ബ്രൂക്ക്ലിനിലെ നടപ്പാതയിൽ വച്ച് കാമുകൻ കാമുകിയെ വെടിവച്ചു കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് 41 കാരനായ ഗബ്രിയേൽ സാഞ്ചസ് കാമുകി സെലീന റാമോസിനെ ബുഷ്‌വിക്കിലെ വീട്ടിൽ നിന്ന് തെരുവിലൂടെ നടക്കുന്നതിനിടെ വെടിവച്ച് കൊലപ്പെടുത്തിയത്. പിന്നീട് തോക്കുപയോഗിച്ച് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്ന് പൊലീസ് അറിയിച്ചു.
ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി കൃത്യം നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പൊലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കിട്ടതായി റിപ്പോർട്ടുകളുണ്ട്.
English Summary:
US Man Shoots Girlfriend, Then Kills Himself
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.