മെഡികെയ്ഡ്, സോഷ്യൽ സർവീസ് ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഡാലസിൽ റാലി സംഘടിപ്പിച്ചു

Mail This Article
ഡാലസ് ∙ മെഡികെയ്ഡിലും സാമൂഹിക സേവനങ്ങളിലും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഡാലസിൽ ജോലിയിൽ നിന്നും വിരമിച്ചവർ റാലി നടത്തി. ടെക്‌സസ് അലയൻസ് ഫോർ റിട്ടയേഡ് അമേരിക്കൻസും ഡാലസ് എഎഫ്‌എൽ-സിഐഒയും ഏൾ കാബെൽ ഫെഡറൽ കെട്ടിടത്തിന് എതിർവശത്ത് മാർച്ച് സംഘടിപ്പിച്ചു. യൂണിയൻ തൊഴിലാളികൾ ഉൾപ്പെടെ മറ്റ് സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തതായി ടെക്‌സസ് അലയൻസ് ഫോർ റിട്ടയേഡ് അമേരിക്കൻസ് പ്രസിഡന്റ് ജീൻ ലാന്റ്സ് പറഞ്ഞു.
വൈറ്റ് ഹൗസിന്റെ നീക്കങ്ങൾ ദശലക്ഷക്കണക്കിന് തൊഴിലാളിവർഗ അമേരിക്കക്കാരുടെ സമ്പത്ത് മസ്ക് ഉൾപ്പെടെയുള്ള ശതകോടീശ്വരന്മാർക്ക് കൈമാറുമെന്ന് ഭയപ്പെടുന്നതായി ലാന്റ്സും മറ്റ് പ്രതിഷേധക്കാരും പറഞ്ഞു.
ഇതുവരെ, ട്രംപ് 9,500-ലധികം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട് ചെയ്യുന്നു. റിപ്പബ്ലിക്കൻമാരുടെ ഏറ്റവും പുതിയ ബജറ്റ് നിർദേശം മെഡിക്കെയ്ഡ്, ഭക്ഷ്യ സഹായ പദ്ധതികൾ, മറ്റ് പൊതു സേവനങ്ങൾ എന്നിവയ്ക്കുള്ള ധനസഹായം കുറയ്ക്കുന്നതാണെന്നും റിപ്പോർട്ട്.