സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ദമ്പതി സംഗമം സംഘടിപ്പിച്ചു

Mail This Article
×
റ്റാംപ ∙സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിൽ മൂന്നു ദിവസം നീണ്ടുനിന്ന ദമ്പതി സംഗമം സംഘടിപ്പിച്ചു. ആദ്യ ദിനത്തിൽ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് ദിവസങ്ങളിൽ നടന്ന ക്ലാസുകൾക്കും ചർച്ചകൾക്കും ഡോ. അജോമോൾ പുത്തൻപുരയിൽ, ടോണി പുല്ലാപ്പള്ളി എന്നിവർ നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ച് ദമ്പതികൾ ഒന്നിച്ച് ക്ലിയർ വാട്ടർ ബീച്ചിലേക്ക് നടത്തിയ ഉല്ലാസ യാത്രയും ഡിന്നറും ഏറെ ഹൃദ്യമായിരുന്നു. ചർച്ച് എക്സിക്യൂട്ടീവ് പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്ത : സിജോയ് പറപ്പള്ളിൽ
English Summary:
Tampa church organized Couple reunion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.