വാരാന്ത്യം ആഘോഷിച്ചോളൂ...പക്ഷേ, കഴിഞ്ഞയാഴ്ച ഓഫിസിൽ എന്ത് ചെയ്തു?; '5 കാര്യങ്ങൾ' ആവശ്യപ്പെട്ട് മസ്ക്, 11.59 ന് മുൻപ് മറുപടിയില്ലെങ്കിൽ ജോലിയില്ല!

Mail This Article
×
ഹൂസ്റ്റൺ ∙ ട്രംപ് ഭരണകൂടത്തിലെ ജീവനക്കാർ വാരാന്ത്യം ആഘോഷിക്കുന്ന തിരക്കിനിടെ ഒരു കാര്യം മറന്നാൽ അടുത്തയാഴ്ച ജോലി കാണില്ല! ഒരാഴ്ചത്തെ ജോലി നേട്ടം വിവരിച്ചുള്ള റിപ്പോർട്ട് തിങ്കളാഴ്ചയ്ക്കകം നൽകണമെന്നാണ് യുഎസ് സർക്കാർ കാര്യക്ഷമതാ വകുപ്പു മേധാവിയായ ശതകോടീശ്വരൻ ഇലോൺ മസ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ടാണ് ഫെഡറൽ ഏജൻസികളിലെ ജീവനക്കാർക്ക് ഇതു സംബന്ധിച്ച ഇമെയിൽ പോയത്. തിങ്കളാഴ്ച രാത്രി 11.59 ആയിട്ടും മറുപടി തരാത്തവർ രാജിവച്ചതായി പരിഗണിക്കും ! കഴിഞ്ഞാഴ്ച ഓഫിസിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്തു. എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചു എന്നിങ്ങനെ 5 കാര്യങ്ങളാണു മേലധികാരിക്കു കോപ്പി വച്ച് പഴ്സനേൽ മാനേജ്മെന്റ് ഓഫിസിലേക്ക് അയച്ചു കൊടുക്കേണ്ടത്.
English Summary:
US tech billionaire Elon Musk asked all federal employees to share Weekly Work Progress Reports and said that failure to respond would be taken as a resignation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.