രണ്ടു വർഷം മുൻപ് ഫ്ലോറിഡയിൽ വച്ച് കാണാതായി; യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ നിന്ന്

Mail This Article
ഫ്ലോറിഡ ∙ രണ്ടു വർഷം മുൻപ് ഫ്ലോറിഡയിൽ നിന്ന് കാണാതായ ബ്രിട്ടിഷുകാരന്റെ മൃതദേഹം കണ്ടെത്തി. 32 വയസ്സുകാരനായ അലക്സ് ഹോഡ്ജ്സൺ ഡൗട്ടിയെ 2022 സെപ്റ്റംബറിൽ ജാക്സൺവില്ലെ സന്ദർശിക്കവെയാണ് കാണാതായത്. സമീപ സംസ്ഥാനമായ ജോർജിയയിലെ കിങ്സ്ലാൻഡിലെ സ്വകാര്യ ഭൂമിയിലെ വനപ്രദേശത്ത് ഫെബ്രുവരി 4ന് പൊലീസ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഊബർ ആപ്പ് ഉപയോഗിച്ച് അലക്സ് അവിടേക്ക് യാത്ര ചെയ്തിരുന്നതായാണ് റിപ്പോർട്ട്.
ഈ കേസിൽ ദുരൂഹതകളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മകനെ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ആശങ്കാകുലയായ അമ്മയാണ് രണ്ടു വർഷം മുൻപാണ് അലക്സിനെ കാണാനില്ലെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്.
മൊബൈൽ ഫോൺ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ജിയോലൊക്കേഷൻ ഡാറ്റയും കോളുകളും ട്രാക്ക് ചെയ്താണ് എഫ്ബിഐഅലക്സ് ഹോഡ്ജ്സൺ ഡൗട്ടിയെ കണ്ടെത്തിയത്. ഇയാൾ കിങ്സ്ലാൻഡ് സന്ദർശിക്കാനുള്ള കാരണം യുഎസ് അധികൃതർ ഇപ്പോൾ അന്വേഷിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.