യുഎസിൽ ഇംഗ്ലിഷ് ഔദ്യോഗിക ഭാഷയാകും; ഉത്തരവിൽ ഒപ്പുവയ്ക്കാൻ ട്രംപ്

Mail This Article
×
വാഷിങ്ടൻ ∙ യുഎസിന്റെ ഔദ്യോഗിക ഭാഷയായി ഇംഗ്ലിഷിനെ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏകദേശം 250 വർഷത്തെ ചരിത്രത്തിൽ യുഎസിന് ഇതുവരെ ഔദ്യോഗിക ഭാഷയുണ്ടായിരുന്നില്ല.
ഭരണഘടനയും സ്വാതന്ത്ര്യ പ്രഖ്യാപനവും ഉൾപ്പെടെ എല്ലാ പ്രധാന രേഖകളും ഇംഗ്ലിഷിലാണ് എഴുതിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 195 രാജ്യങ്ങളിൽ ഏകദേശം 180 എണ്ണത്തിലും ഔദ്യോഗിക ഭാഷകളുണ്ട്, ഒരു ഭാഷയും ഔദ്യോഗികമായി നടപ്പിലാക്കാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് യുഎസ്.
പൊതുഇടങ്ങളിൽ ഒട്ടേറെപ്പേർ സ്പാനിഷ് സംസാരിക്കുന്നത് ചില സംസ്ഥാനങ്ങളിൽ പ്രശ്നമാണ്. 2011 ൽ ടെക്സസ് നിയമസഭയിൽ ഒരു അംഗം സ്പാനിഷിൽ സംസാരിച്ചത് സെനറ്റർ എതിർത്തതു വിവാദമായിരുന്നു.
English Summary:
Donald Trump is set to sign a new executive order to make English the official language of the United States.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.