ADVERTISEMENT

വാഷിങ്ടൻ ∙ ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികളെ തിരിച്ചെടുക്കാൻ ഉത്തരവ്. കൃഷി വകുപ്പിലെ പിരിച്ചുവിട്ട  തൊഴിലാളികൾക്ക് കുറഞ്ഞത് അടുത്ത ഒന്നര മാസത്തേക്കെങ്കിലും ജോലി തിരികെ ലഭിക്കണമെന്ന് ഫെഡറൽ സിവിൽ സർവീസ് ബോർഡ് ചെയർമാൻ അറിയിച്ചു. 

5,600-ലധികം പ്രൊബേഷണറി ജീവനക്കാരെയാണ് അടുത്തിടെ പിരിച്ചുവിട്ടത്. ഇത് ഫെഡറൽ നിയമങ്ങളും പിരിച്ചുവിടൽ നടപടിക്രമങ്ങളും ലംഘിച്ചിരിക്കാമെന്ന് വിധിയിൽ പറയുന്നു. മെറിറ്റ് സിസ്റ്റംസ് പ്രൊട്ടക്ഷൻ ബോർഡിന്റെ ചെയർപേഴ്‌സൺ കാത്തി ഹാരിസിന്റെയാണ് പുതിയ തീരുമാനം.  യുഎസ്ഡിഎ പിരിച്ചുവിട്ട പ്രൊബേഷനറി കാലയളവിലുള്ള ജീവനക്കാരെ കുറഞ്ഞത് 45 ദിവസത്തേക്കെങ്കിലും തിരിച്ചടുക്കണമെന്നാണ് ഉത്തരവ്. 

കാലാവധി അവസാനിക്കുന്നതിന് മുൻപ് ഡെമോക്രാറ്റായ ഹാരിസിനെ ബോർഡിൽ നിന്നും പുറത്താക്കാൻ ട്രംപ് തീരുമാനിച്ചിരുന്നു. കാരണമില്ലാതെ ഹാരിസിനെ പുറത്താക്കുന്നത് ഫെഡറൽ ജഡ്ജി തടഞ്ഞു. ഇതിന് പിന്നാലെയാണ് പുതിയ തിരിച്ചെടുക്കൽ ഉത്തരവ് വന്നിരിക്കുന്നത്. അതേസമയം ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകിട്ടുണ്ട്. 

English Summary:

The chairman of the Federal Civil Service Board ordered to reinstate thousands of USDA workers laid off by the Trump administration.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com