ADVERTISEMENT

ഫ്ലോറിഡ ∙ സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സംഘടനയായ കേരള സമാജത്തിന്റെ 2025 വര്‍ഷത്തെ ഉദ്‌ഘാടന സമ്മേളനം മാര്‍ച്ച്‌ 8 ന് വൈകിട്ട്‌ കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 5:30 ന്‌ അത്താഴ വിരുന്നോടുകൂടി ആരംഭിക്കുന്ന പ്രസ്തുത സമ്മേളനം സമാജം പ്രസിഡന്റ് ബിജു ജോണ്‍ ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത മലയാളി മോട്ടിവേഷനല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ഷിനോദ്‌ മാത്യു ചടങ്ങിന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്തുകൊണ്ട്‌ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.

അറുനൂറില്‍ പരം ആള്‍ക്കാര്‍ പങ്കെടുക്കുന്ന ഈ ചടങ്ങില്‍ മറ്റു വിശിഷ്ടാതിഥികളായ ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍, കൂപ്പര്‍ സിറ്റി മേയര്‍ ജെയിംസ്‌ കുറാന്‍, എന്നിവരെ കൂടാതെ ഇതര സമാന്തര മലയാളി സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങിൽ പങ്കെടുക്കും. ഉദ്‌ഘാടന സമ്മേളനം വിജയകരമാക്കാൻ വിവിധ സബ്‌ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ബിജു ജോണ്‍ (പ്രസിഡന്റ്‌), ഷാജന്‍ കുറുപ്പുമഠം (വൈസ്‌ പ്രസിഡന്റ്), മാത്യു ജോണ്‍ (സെക്രട്ടറി), നിധീഷ്‌ ജോസഫ്‌ (ട്രഷറര്‍), സഞ്ജയ്‌ നടുപറമ്പില്‍ (ജോയിന്റ്‌ സെക്രട്ടറി), രതീഷ്‌ ചിത്രാലയ (ജോയിന്റ്‌ ട്രഷറര്‍), ജെയിംസ്‌ മുളവന (പബ്ലിക്‌ റിലേഷന്‍സ്‌ ഓഫിസര്‍), സുനീഷ്‌ പാലോസ്‌ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ജോബി കൊറ്റം (സ്പോര്‍ട്സ്‌ കോര്‍ഡിനേറ്റര്‍), ജിന്‍സ്‌ ഫിലിപ്പ്‌ മാത്യു (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആൻഡ് സീനിയര്‍ യൂത്ത്‌ കോര്‍ഡിനേറ്റര്‍), ഡോ. ജോജി ഗീവര്‍ഗീസ്‌ (മീഡിയ), വിവേക്‌ തോമസ്‌ പണിക്കര്‍, ജെയ്സണ്‍ ജെയിംസ്‌, ജിജോ സാമുവേല്‍ (IT) ഡോ: ദിവ്യ വര്‍ഗീസ്‌ , ജിനി ഷൈജു (കിഡ്സ്‌ ആന്‍ഡ്‌ യൂത്ത്‌ കമ്മിറ്റി കോര്‍ഡിനേറ്റര്‍സ്‌) നോയല്‍ മാത്യു (പ്രസിഡന്റ് എലെക്ട്‌) ഷിബു ജോസഫ്‌ (എക്സ്‌ ഓഫീഷിയോ) എന്നിവരെ സമാജത്തിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു. 
(വാര്‍ത്ത ∙ ജെയിംസ്‌ മുളവന)

English Summary:

South Florida Kerala Samajam inauguration on March 8th

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com