ADVERTISEMENT

കണക്ടിക്കട്ട് ∙ 25 വർഷങ്ങൾക്ക് മുൻപ്  കാണാതായ ആൻഡ്രിയ മിഷേൽ റെയ്‌സിനെ കണക്റ്റിക്കട്ട് പൊലീസ് മെക്സിക്കോയിൽ കണ്ടെത്തി. മെക്സിക്കോയിലെ  ന്യൂ ഹാവനില്‍ പിതാവിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ 1999ലാണ് അമ്മ റോസ ടെനോറിയോ  തട്ടിക്കൊണ്ടുപോയത്. അന്ന് കുട്ടിക്ക് 23 മാസം മാത്രമായിരുന്നു പ്രായം. ഇന്ന് 27 വയസ്സ്. 

നിയമപരമായി അവകാശം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന്  അമ്മ കുച്ചിയെ തട്ടിയെടുത്ത് രാജ്യത്ത് നിന്നും കടന്നുകളയുകയായിരുന്നു.  മെക്സിക്കോ സിറ്റിയുടെ തെക്കുകിഴക്കന്‍ നഗരമായ പ്യൂബ്ലയിലേക്കാണ് ഇവർ കടന്നത്. സംഭവത്തില്‍ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണം മന്ദഗതിയിലായങ്കെലും 2023ൽ പൊലീസിന്റെ ഡിറ്റക്ടീവ് വിഭാഗം കേസ് പുനരന്വേഷിക്കാൻ തുടങ്ങുകയായിരുന്നു. അങ്ങനെ 25 വർഷങ്ങൾക്ക് ശേഷം ആന്‍ഡ്രിയയെ കണ്ടെത്തി.  ഡിഎന്‍എ പരിശോധനയിലൂടെയാണ് ആന്‍ഡ്രിയയുടെ പിതൃത്വം സ്ഥിരീകരിച്ചു. 

English Summary:

Woman kidnapped as a toddler in the US 25 years ago found alive in Mexico

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com