ഫ്രാങ്ക്ലിൻ സ്ക്വയർ സെന്റ് ബേസിൽ പള്ളിയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷന് തുടക്കമായി

Mail This Article
ഫ്രാങ്ക്ലിൻ സ്ക്വയർ (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് സംഘാടക സമിതിക്ക് ഫ്രാങ്ക്ലിൻ സ്ക്വയർ സെന്റ് ബേസിൽ ഓർത്തഡോക്സ് പള്ളിയിൽ സ്വീകരണം നൽകി. കുർബാനക്ക് ശേഷം വികാരി ഫാ. തോമസ് പോൾ കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു.
മാത്യു ജോഷ്വ (മുൻ ട്രഷറർ), മാത്യു വർഗീസ് (ഫിനാൻസ് കമ്മിറ്റി), പ്രേംസി ജോൺ II (ഫിനാൻസ്), സ്റ്റീഫൻ തോമസ് (ഫിനാൻസ്), ഡോ. ഷെറിൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി), ഡോ. സിനി വർഗീസ് (മെഡിക്കൽ), ജോനാഥൻ മത്തായി (മീഡിയ ആൻഡ് എന്റർടൈൻമെന്റ്), ആരോൺ ജോഷ്വ (സ്പോർട്സ് ആൻഡ് റജിസ്ട്രേഷൻ), ഫിയോണ പ്രേംസി (എന്റർടൈൻമെന്റ്), ഈഥൻ കൂട്ടുമത (എന്റർടൈൻമെന്റ്), റയൻ ഉമ്മൻ (സ്പോർട്സ് ആൻഡ് റജിസ്ട്രേഷൻ), നിയ ഡേവിഡ് (എന്റർടൈൻമെന്റ്) എന്നിവർ കോൺഫറൻസ് ടീമിലുണ്ടായിരുന്നു.
വികാരി ഫാ. തോമസ് പോൾ , എബി സാമുവൽ (ഇടവക സെക്രട്ടറി), റെജു ജോസ് ഫിലിപ്പോസ് (ട്രസ്റ്റി), ബിനു കൊപ്പാറ (മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗം), ബാബു പാറയ്ക്കൽ (മലങ്കര അസോസിയേഷൻ അംഗം), കോരസൺ വർഗീസ് (ഭദ്രാസന അസംബ്ലി അംഗം, മുൻ ഫാമിലി കോൺഫറൻസ് കോഓർഡിനേറ്റർ), ലവിൻ ജോൺസൺ (ഭദ്രാസന അസംബ്ലി അംഗം) എന്നിവരും വേദിയിൽ പങ്കുചേർന്നു.

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ പ്രാരംഭ വർഷങ്ങളിൽ കെ.ടി. ജോർജ് നൽകിയ സംഭാവനകളെ ഡോ. ഷെറിൻ ഏബ്രഹാം അനുസ്മരിച്ചു. കോൺഫറൻസിന്റെ സ്ഥലം, തീയതി, പ്രസംഗകർ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ഷെറിൻ പങ്കുവെച്ചു. ഈ വർഷത്തെ കോൺഫറൻസ് ന്യൂയോർക്കിനോട് അടുത്തായതിനാൽ എല്ലാവരും റജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും ഷെറിൻ പ്രോത്സാഹിപ്പിച്ചു.

ഡോ. സിനി വർഗീസ് റജിസ്ട്രേഷൻ വിവരങ്ങൾ പങ്കിട്ടു. മാത്യു ജോഷ്വ സ്പോൺസർഷിപ്പ് പാക്കേജുകൾ അവതരിപ്പിച്ചു. സമ്മേളനത്തിന്റെ സ്മരണക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും ലേഖനങ്ങൾ, പരസ്യങ്ങൾ, ആശംസകൾ എന്നിവ നൽകുന്നതിനെക്കുറിച്ചും പ്രേംസി ജോൺ II സംസാരിച്ചു.

കോൺഫറൻസിന്റെ രണ്ടാം ദിവസം നടക്കുന്ന ടാലന്റ് നൈറ്റിനായി ജോനാഥൻ മത്തായി ശ്രദ്ധ ക്ഷണിച്ചു. ഫിയോണ പ്രേംസി കോൺഫറൻസ് എങ്ങനെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിന് സഹായിക്കുന്നുവെന്ന് വിശദീകരിച്ചു. മാത്യു വർഗീസ് കോൺഫറൻസിനെ പിന്തുണയ്ക്കുന്നവരെ അനുസ്മരിച്ചു. കോരസൺ വർഗീസ് കോൺഫറൻസിനായി ആദ്യ വർഷങ്ങളിൽ താൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ഫാ. തോമസ് പോൾ യുവതി യുവാക്കളെ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു.
2025 ജൂലൈ 9 മുതൽ 12 വരെ കനക്‌ടികട്ട് ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിങ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ്, റവ. ഡോ. ടിമോത്തി (ടെന്നി) തോമസ്, ഫാ. ജോൺ (ജോഷ്വ) വർഗീസ്, റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി എന്നിവരാണ് മുഖ്യ പ്രഭാഷകർ. ‘ദ വേ ഓഫ് ദ പിൽഗ്രിം' എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
റജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫാ. അബു വർഗീസ് പീറ്റർ, ജെയ്‌സൺ തോമസ്, ജോൺ താമരവേലിൽ എന്നിവരുമായി ബന്ധപ്പെടുക.