ലഹരിമരുന്ന് ഇടപാട്: മാസച്യുസിറ്റ്സിൽ അഞ്ച് പേർ പിടിയിൽ

Mail This Article
×
ഹോളിയോക്ക്, മാസച്യുസിറ്റ്സ് ∙ നഗരത്തിൽ ലഹരിമരുന്ന് ഇടപാട്. അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ഹോളിയോക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ്.
സൂസി പാർക്ക് പ്രദേശത്തും പരിസരത്തും പ്രത്യേകമായി ലഹരിമരുന്ന് പ്രവർത്തനം തടയുന്നതിനുള്ള മൾട്ടി-ഏജൻസി ഓപ്പറേഷന്റെ ഭാഗമായാണ് ഈ അറസ്റ്റുകൾ എന്ന് ഹോളിയോക്ക് പൊലീസ് മേധാവി ബ്രയാൻ കീനനും മേയർ ജോഷ്വ ഗാർസിയയും പറഞ്ഞു.
ഹോളിയോക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് നാർക്കോട്ടിക്/വൈസ് യൂണിറ്റ്, ഡിഇഎ സ്പ്രിങ്ഫീൽഡ് റെസിഡന്റ് ഓഫിസ്, വെസ്റ്റേൺ മാസച്യുസിറ്റ്സ് എഫ്ബിഐ ഗാങ് ടാസ്‌ക് ഫോഴ്‌സ്, ഹാംപ്ഡൻ ഡിസ്ട്രിക്റ്റ് അറ്റോർണി സേഫ് യൂണിറ്റ് എന്നിവർ വ്യാഴാഴ്ച ക്ലെമെന്റെയിലെയും സ്പ്രിങ് സ്ട്രീറ്റിലെയും സൂസി പാർക്ക് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു.
English Summary:
Five arrested in Holyoke during multi-agency drug investigation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.