ഫോമാ ന്യൂയോർക്ക് മെട്രോ റീജൻ പ്രവർത്തനങ്ങൾക്ക് വർണാഭമായ തുടക്കം

Mail This Article
ന്യൂയോർക്ക് ∙ ഫോമാ ന്യൂയോർക്ക് മെട്രോ റീജൻ പ്രവർത്തനത്തിന് വർണാഭമായ തുടക്കം. എൽമോണ്ടിലെ സെന്റ്.വിൻസെന്റ് ഡീപോൾ മലങ്കര കാത്തലിക്ക് കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന പരിപാടികൾ അരങ്ങേറിയത്. നൂപുര ഡാൻസ് അക്കാദമിയുടെ മനോഹരമായ നൃത്തനൃത്യങ്ങൾ, ന്യൂജഴ്സിയിലെ ധോ മ്യൂസിക് ട്രൂപ്പിൻറെ സംഗീത വിരുന്ന്, കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത്അമേരിക്കയുടെ ഹാസ്യാവതരണം, , അംഗ സംഘടനകളിലെ അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമായ കലാപരിപാടികൾ എന്നിവയാണ് പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി നടന്നത്.
ഫോമാ നാഷനൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, മുഖ്യാതിഥി നാസ്സോ കൗണ്ടി ലജിസ്ലേറ്റർ തോമസ് മക്കെവിറ്റ്, ന്യൂയോർക്ക് പൊലീസ് ഇൻസ്‌പെക്ടർ ഷിബുമധു, ഫോമാ നാഷനൽ നേതാക്കളായ സെക്രട്ടറി ബൈജു വർഗ്ഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലുപുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ, നാഷനൽ കമ്മറ്റി അംഗങ്ങളായ ജോസ് വർഗ്ഗീസ്, എബ്രഹാം ഫിലിപ്പ്, ഫോമാ മുൻ പ്രസിഡൻറ്ഡോ. ജേക്കബ് തോമസ്, ആർ.വി.പി.മാത്യു ജോഷ്വ, റീജനൽ സെക്രട്ടറി ബോബി, റീജനൽ ട്രഷറർ ബിഞ്ചു ജോൺ, വിവിധ കമ്മറ്റിഅംഗങ്ങൾ, അസോസിയേഷൻ പ്രസിഡന്റുമാർ, ഫോമയുടെ മുൻകാല ചുമതലക്കാർ തുടങ്ങിയവർ ചേർന്നാണ് നിലവിളക്ക് കൊളുത്തി പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്.
.റീജനൽ സെക്രട്ടറി മാത്യു കെ ജോഷ്വ (ബോബി) സ്വാഗതം പറഞ്ഞു. അധ്യക്ഷൻ റീജനൽ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വ മെട്രോ റീജൻ അടുത്ത പതിനഞ്ചു മാസക്കാലം നടപ്പാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികളെപ്പറ്റിയും വിശദീകരിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ സഹായിക്കണമെന്ന ആഗ്രഹത്തോടെ "മെട്രോ ചാരിറ്റി ബഡ്ഡീസ്" എന്ന പേരിൽ പദ്ധതി തുടങ്ങും. പദ്ധതിയിൽ ചേരാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്ന് മാസം 10 ഡോളർ വീതം ശേഖരിച്ച് 15 മാസം കൊണ്ട് ഒരാളിൽ നിന്ന് 150 ഡോളർ എന്ന കണക്കിൽ ചുരുങ്ങിയത് 50 പേരിൽ നിന്നെങ്കിലും തുക സമാഹരിച്ച് അർഹതപ്പെട്ടവരെസഹായിക്കണമെന്നതാണ് പദ്ധതിയുടെ ഉദ്ദേശമെന്നും മാത്യു ജോഷ്വ പ്രസ്താവിച്ചു. പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ സദസ്യരിൽ ഒരാൾ 200 ഡോളർ സംഭാവനയും നൽകി.

നാഷനൽ പ്രസിഡന്റ് ബേബി മണക്കുന്നേലും, സെക്രട്ടറി ബൈജു വർഗ്ഗീസും ട്രഷറർ സിജിൽ പാലക്കലോടിയും ഫോമായുടെ അടുത്ത വർഷത്തേക്കുള്ള പരിപാടികൾ വിശദീകരിച്ചു. ഏകദേശം രണ്ടര മില്യൻ ഡോളറിൻറെ വിവിധ പദ്ധതികളാണ് വിഭാവന ചെയ്യുന്നതെന്ന് ട്രഷറർ സിജിൽ പ്രസ്താവിച്ചു. കഴിഞ്ഞ മാസം കേരളത്തിലെ വിവിധ ആശുപത്രികളുടെ സഹകരണത്തോടെ നടപ്പിലാക്കിയ മെഡിക്കൽ കാർഡിന്റെ ഗുണ വിശേഷങ്ങൾ ജോയിന്റ്സെക്രട്ടറി പോൾ .പി ജോ സ്സദസ്സിൽ അവതരിപ്പിച്ചു. തിരുവല്ല പുഷ്പഗിരി ആശുപത്രിയുമായി ഫോമാ ധാരണാ പത്രം ഒപ്പുവച്ചതിന്റെ ഭാഗമായി ലഭിച്ച മെഡിക്കൽ കാർഡുകൾ പ്രസിഡൻറ് ബേബി ആർ. വി.പി. മാത്യുവിന് നൽകി.

ഫോമാ ന്യൂയോർക്ക് മെട്രോ റീജൻ പുതുതായി രൂപകൽപ്പന ചെയ്ത വെബ്സൈറ്റ് പ്രകാശനം മുഖ്യ അതിഥി നസ്സോ കൗണ്ടി ലജിസ്ലേറ്റർ തോമസ് മക്കെവിറ്റ് നിർവ്വഹിച്ചു. സംഘടനയുടെ പ്രവർത്തനം നസ്സോ കൗണ്ടിയിലേക്ക് കേന്ദ്രീകരിക്കുവാൻ ലജിസ്ലേറ്റർ മക്കെവിറ്റ് അഭ്യർഥിച്ചു. വെബ്സൈറ്റ് ഡെവലപ്പ് ചെയ്യുന്നതിന് സഹായിച്ച ഫോമാ മെട്രോ റീജൻ പി.ആർ.ഓ യുംമാധ്യമ പ്രവർത്തകനുമായ മാത്യുക്കുട്ടി ഈശോയെയും വെബ്‌സൈറ്റിന് സ്പോൺസർചെയ്ത് സഹായിച്ച രാജ് ഓട്ടോ സെന്റർ ഉടമ രാജേഷ് പുഷ്പരാജനെയും പ്രത്യേകം അഭിനന്ദിച്ചു. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെന്റിലെ ഉന്നത പദവിയായ ഇൻസ്‌പെക്ടർ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായ മലയാളി ഷിബു മധുവിനെ റീജനൽ ചെയർമാൻ ഫിലിപ്പോസ്.കെ.ജോസഫ് പൊന്നാട അണിയിച്ചും പ്രശംസാ ഫലകം നൽകിയും ചടങ്ങിൽ ആദരിച്ചു.
മെട്രോ റീജൻ വിമൻസ് ഫോറം ഉദ്ഘാടനം വനിതയും നോർത്ത് ഹെംപ്സ്റ്റഡ് ടൌൺ സൂപ്പർവൈസറുമായ ജെന്നി ഫർഡിസേന നിർവ്വഹിച്ചു. തിരക്ക് മൂലം ചടങ്ങിൽ എത്താൻ കഴിയാതെ പോയ യു.എസ്. കോൺഗ്രെസ്സ്മാൻ ടോം സ്വാസ്സി നാഷനൽ പ്രസിഡൻറ് ബേബി മണക്കുന്നേലിനും, ആർ.വി.പി. മാത്യു ജോഷ്വയ്ക്കും സൈറ്റേഷൻ നൽകി ആദരവ് പ്രകടിപ്പിച്ചു. ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകനായ വർഗ്ഗീസ് കളത്തിലാണ് ടോം സ്വാസിയിൽ നിന്നും സൈറ്റേഷൻ ക്രമീകരിച്ചത്. മറ്റ് നാഷനൽ നേതാക്കൾക്ക് ടൗൺ സൂപ്പർവൈസർ ജെന്നിഫർ ഡിസേന സൈറ്റേഷൻ നൽകി ആദരിച്ചു.
ഫോമായുടെ കഴിഞ്ഞ വർഷത്തെ നാഷനൽ പ്രസിഡൻറ് ഡോ. ജേക്കബ് തോമസ്, ഫോമാ സ്ഥാപക നേതാക്കളിൽ ഒരാളും കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്പ്രസിഡൻറുമായ സജി എബ്രഹാം, മലങ്കര കാത്തലിക്ക് പള്ളി വികാരി ഫാ. നോബി അയ്യനേത്ത് എന്നിവർ പ്രസംഗിച്ചു. ന്യൂയോർക്ക് മെട്രോ റീജനിലെ പതിനൊന്ന് അംഗ സംഘടനകളിലെ ഈവർഷത്തെ ഭാരവാഹികളെയും ചടങ്ങിൽ പരിചയപ്പെടുത്തി. പരിപാടിയുടെ നടത്തിപ്പിനായി സാമ്പത്തിക സഹായം നൽകിയ കമ്മറ്റി അംഗങ്ങളെ ആർ. വി. പി.മാത്യു ജോഷ്വ അഭിനന്ദിച്ചു.
റീജനൽ ചാരി റ്റി പ്രവർത്തനങ്ങൾക്കായി നടത്തിയ റാഫിൾ ടിക്കറ്റ് സമ്മാനാർഹരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. റാഫിൾ സമ്മാന തുകയായ ഒന്നാം സമ്മാനം 250 ഡോളർ, രണ്ടാം സമ്മാനമായ 150 ഡോളർ, മൂന്നാം സമ്മാനമായ 100 ഡോളർ എന്നിവ സ്പോൺസർചെയ്ത സി. പി. എ.പിങ്കി തോമസ്, കുട്ടനാടൻ സന്തൂർ റസ്റ്ററന്റ് ഉടമകളായ ജൂബി ജോസ്, ഫെബിൻ സൈമൺ തുടങ്ങിയവർ നറുക്കെടുപ്പിനും സമ്മാന ദാനത്തിനും നേതൃത്വം നൽകി.

നാഷനൽകമ്മിറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ്, ജൂലി ബിനോയ്, കംപ്ലെയ്ൻസ് കൗൺസിൽ അംഗങ്ങളായ വർഗ്ഗീസ് കെ. ജോസഫ്, ജോമോൻ കുളപ്പുരക്കൽ, ജുഡീഷ്യറി കൗൺസിൽ അംഗം ലാലി കളപ്പുരക്കൽ, ബൈലോ കമ്മറ്റി അംഗം സജി എബ്രഹാം, ക്രെഡൻഷ്യൽ കമ്മറ്റി ചെയർമാൻ വിജി എബ്രഹാം, റീജനൽ ചെയർമാൻ ഫിലിപ്പോസ് .കെ. ജോസഫ്, വൈസ്ചെയർമാൻ ജെസ്വിൻ സാമുവേൽ, ജോയിന്റ് ട്രഷറർ റിനോജ് കോരുത്, കൾച്ചറൽ പ്രോഗ്രാംസ്ചെയർ തോമസ് ഉമ്മൻ യൂത്ത് ഫോറം ചെയർ അലക്സ്സിബി ചാരിറ്റി ചെയർ രാജേഷ് പുഷ്പരാജൻ, റിക്രിയേഷൻ ചെയർ ബേബികുട്ടി തോമസ്, വിമൻസ് ഫോറം ചെയർ നൂപാ കുര്യൻ ഉപദേശക സമിതി അംഗങ്ങൾ കുഞ്ഞു മാലിയിൽ, ചാക്കോ കോയിക്കലേത്ത് തോമസ് ടി ഉമ്മൻ, പി.ആർ. ഓ. മാത്യുക്കുട്ടി ഈശോ, കമ്മറ്റി അംഗങ്ങളായ ജയചന്ദ്രൻ രാമകൃഷ്ണൻ, ഷാജി വർഗ്ഗീസ്, ഷാജിമാത്യു, മാമ്മൻ എബ്രഹാം, തോമസ്ജെ പൈക്കാട്ട്, തോമസ് പ്രകാശ്, ജോസി സ്കറിയ, ചാക്കോഎബ്രഹാം അംഗ സംഘടനകളിലെ പ്രസിഡന്റുമാർ എന്നിവരുടെ സഹകരണത്തിലാണ് പരിപാടി വിജയിപ്പിച്ചത്. ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സ് ചെയർമാൻ ബിജുചാക്കോ, റീജനൽ ജോയിൻറ് സെക്രട്ടറി ഡോ. ബിന്ദു തോമസ്എന്നിവർ മാസ്റ്റർ ഓഫ് സെറിമോണിയായി യോഗത്തെ നിയന്ത്രിച്ചു.