സ്പെൻഡിങ് ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി; പാസായാൽ ഒഴിവാകുന്നത് യുഎസ് ഗവൺമെന്റ് ഷട്ട് ഡൗണുകൾ

Mail This Article
വാഷിങ്ടൻ∙ ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള സ്പെൻഡിങ് ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ അംഗങ്ങൾ. യുഎസ് ജനപ്രതിനിധി സഭയിലാണ് കണ്ടിന്യൂയിങ് റസല്യൂഷൻ (സി ആർ) എന്നറിയപ്പെടുന്ന ബിൽ അവതരിപ്പിച്ചത്. ഇതു പാസായാൽ ഫെഡറൽ ബജറ്റ് ഷട്ട് ഡൗണുകൾ ഒഴിവാക്കും.
99 പേജ് ഉള്ള ബിൽ പ്രതിരോധ ഫണ്ടിങ്ങിന് നേരിയ വർധന സൃഷ്ടിക്കും. എന്നാൽ ഇതര പരിപാടികൾക്ക് 2024 ൽ നൽകിയിരുന്ന ഫണ്ടിങ്ങിനു നേരിയ കുറവ് വരുത്തും. ഇത് ഡെമോക്രാറ്റുകൾക്കു ആദ്യം മുതൽ തന്നെ അസ്വീകാര്യമായിരിക്കും. വെള്ളിയാഴ്ചക്കു മുൻപ് ബില്ലിന് മേൽ നടപടി എടുത്തില്ലെങ്കിൽ ഒരു ഭാഗിക ഷട്ട് ഡൗണിന് ഇടയാക്കും. പ്രതിരോധ, ഇതര പ്രതിരോധ മേഖലക്ക് ചെലവഴിക്കലിന് സമാനമായ വർധന നൽകണമെന്ന ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളുടെ ആവശ്യം നിരാകരിച്ചാണ് ബില്ലിലെ ശുപാർശകൾ.
സഭ സ്പീക്കർ മൈക്ക് ജോൺസൻ (ലൂസിയാനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ) ചൊവ്വാഴ്ച തന്നെ വോട്ടെടുപ്പിനുള്ള നടപടികൾ ആരംഭിക്കുവാനുള്ള ശ്രമത്തിലാണ്. റിപ്പബ്ലിക്കനുകൾ മാത്രം വോട്ട് ചെയ്താലും ബിൽ പാസ്സാകും എന്നാണ് ജോൺസന്റെ പ്രതീക്ഷ. മുൻപ് റിപ്പബ്ലിക്കനുകൾക്ക് ബില്ലുകൾ പാസ്സാക്കാൻ ഡെമോക്രാറ്റുകളുടെ പിന്തുണ ആവശ്യമായിരുന്നു. കഴിഞ്ഞ തിരഞ്ഞടുപ്പിന് ശേഷം റിപ്പബ്ലിക്കനുകൾ കൂടുതൽ കരുത്താർജ്ജിച്ച് ഭൂരിപക്ഷം നേടിയിരിക്കുകയാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന് റിപ്പബ്ലിക്കൻ അംഗങ്ങളെ ഒന്നിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്.
ട്രംപ് ബില്ലിനെ പ്രകീർത്തിച്ചു കൊണ്ട് 'റിപ്പബ്ലിക്കനുകൾ ഐക്യത്തോടെ നിൽക്കണം, മാറി നിൽക്കരുത്' എന്ന് തന്റെ 'ട്രൂത് സോഷ്യലിൽ' എഴുതി. 'സമയം നന്നാകുമ്പോൾ ഒന്നിച്ചു നിന്ന് പോരാടാം. വലിയ കാര്യങ്ങൾ അമേരിക്കയ്ക്ക് കൈവരും. സെപ്റ്റംബർ വരെ എത്തിയാൽ രാജ്യത്തിൻറെ സാമ്പത്തിക അവസ്ഥ മെച്ചമാക്കാൻ കഴിയും', എന്നും ട്രംപ് കൂട്ടിച്ചേർത്തു.
സഭയിലെ റിപ്പബ്ലിക്കൻ നേതൃത്വം പ്രമേയത്തിന്റെ വിശദാംശങ്ങൾ വിവരിച്ചു 892.5 ബില്യൻ ഡോളർ പ്രതിരോധത്തിനും 708 ബില്യൻ ഇതര ഇനത്തിലും ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രതിരോധത്തിന് കഴിഞ്ഞ വർഷത്തേക്കാൾ നേരിയ വർധന ഉദ്ദേശിക്കുമ്പോൾ ഇതര ഇനങ്ങൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് വിഭാവന ചെയ്യുന്നത്–13ബില്യൻ ഡോളർ .
അംഗങ്ങൾ വെവ്വേറെ ആവശ്യപ്പെട്ട രാജ്യം ഒട്ടാകെയുള്ള ആയിരക്കണക്കിന് സാമൂഹ്യ പദ്ധതികൾ (മുൻകൂട്ടി മാറ്റി വച്ച ഫണ്ടുകൾ ) ഉൾപ്പെടാതുള്ള ഫണ്ടിങ് ആണിത്. എന്നാൽ ഇപ്പോൾ വിഭാവന ചെയ്യുന്നത് ജൂനിയർ സർവീസ് അംഗങ്ങൾക്ക് 40 വർഷത്തിനുള്ളിൽ ആദ്യമായി അധിക 500 മില്യൻ ഡോളറിന്റെ പോഷക ആഹാര പദ്ധതികൾ സ്ത്രീകൾക്കും കുട്ടികൾക്കും നൽകുന്ന പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ്.
ഈ ബിൽ സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ എന്നിങ്ങനെ ഉള്ള വലിയ പദ്ധതികളെ പരിധിയിൽ ഉൾകൊള്ളിക്കുന്നില്ല. ഈ രണ്ട് പദ്ധതികളും പതിവായി കോൺഗ്രസ് അവലോകനം ചെയ്യാറില്ലെന്നതാണ് യാഥാർഥ്യം. ട്രംപ് വിജയിച്ച ഡിസ്ട്രിക്ടുകളിലെ ചില ഡെമോക്രാറ്റുകൾ ഷട്ട് ഡൗൺ ഉണ്ടായാൽ അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചടികൾ പ്രതീക്ഷിക്കുന്നുണ്ട്.
കണക്റ്റികട്ട് പ്രതിനിധി റോസാ ഡി ലൗരോ , വാഷിങ്ടൻ സെനറ്റർ പാറ്റി മുറേ എന്നിവർ ബില്ലിനെതിരെ പ്രസ്താവന പുറത്തിറക്കി. മുറേ പറഞ്ഞത് ഈ ബിൽ നിയമമായാൽ അത് ട്രംപിനും ഇലോൺ മസ്കിനും ഫെഡറൽ ചെലവഴിക്കലിന് കൂടുതൽ അധികാരം നൽകുമെന്നാണ്. മെയ്‌നിന്റെ സെനറ്റർ സൂസൻ കോളിൻസ് (സെനറ്റ് അപ്പ്രോപ്രിയേഷൻസ് കമ്മിറ്റി മേധാവി) ഒരു ഷട്ട് ഡൗൺ ഒഴിവാക്കാനായിരിക്കണം ഈ പരിശ്രമങ്ങളെന്നാണ് അഭിപ്രായപ്പെട്ടത്. ഷട്ട് ഡൗൺ ഉണ്ടായാൽ ഭരണതലത്തിൽ നിഷേധാത്മക ഫലങ്ങൾ ഉണ്ടാകും. ഐക്യത്തിന് വേണ്ടി ട്രംപ് നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നുണ്ട് .