'ബീച്ചിൽ നടക്കാനിറങ്ങിയ അവളെ പിന്നീടാരും കണ്ടിട്ടില്ല': യുഎസിൽ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി

Mail This Article
×
വെർജീനിയ ∙ യുഎസിൽ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി. പിറ്റ്സ്ബർഗ് സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ വംശജയായ സുദിക്ഷ കൊണങ്കി (20) യെയാണ് കാണാതായത്.
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സുഹൃത്തുക്കൾക്കൊപ്പം അവധികാലം ആഘോഷിക്കുന്നതിനിടെയാണ് സുദിക്ഷയെ കാണാതായത്. ഡൊമിനിക്കന്‍ റിപബ്ലിക്കിലെ പുന്റാ കാന എന്ന നഗരത്തിലെ ബീച്ചിലാണ് സുദിക്ഷയെ അവസാനമായി കണ്ടത്. നാല് ദിവസം മുൻപ് ബീച്ചിൽ നടക്കാനിറങ്ങിയ യുവതിയെ പിന്നീടാരും കണ്ടിട്ടില്ല.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. യുവതിയ്ക്കായി തിരിച്ചിൽ തുടരുകയാണ്. സുദിക്ഷയെ കണ്ടെത്തുന്നതിനായി പ്രദേശവാസികളോട് സഹായം അഭ്യർഥിച്ച് പൊലീസ്. സുദിക്ഷയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പ്രാദേശിക പൊലീസിനെയോ കുടുംബത്തെയോ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
English Summary:
Indian-Origin Student Goes Missing from University of Pittsburgh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.