ADVERTISEMENT

റ്റാംപ ∙ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 'ഫ്ലോറിഡ വിരാട് 2025 ശുഭാരംഭം' റ്റാംപയിൽ വിപുമായി ആഘോഷിച്ചു. രാവിലെ  കൊടിയേറ്റോടുകൂടി തുടങ്ങിയ വർണശബളമായ കലാ, സാംസ്‌കാരിക  പരിപാടികൾ വൈകീട്ട് ഏഴര വരെ നീണ്ടുനിന്നു.

ഉദ്ഘാടത്തിന് ശേഷം ഫ്ലോറിഡയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരെ പരസ്പരം പരിചയപ്പെടുത്തുന്നതിനായി  മീറ്റ് ആൻഡ് ഗ്രീറ്റ്  പരിപാടിയും നടന്നു. അടുത്ത തലമുറയിൽ നമ്മുടെ സംസ്കാരത്തിന്റെ ഗുണപരമായ സ്വാധീനം എന്ന വിഷയത്തിൽ ഡോ: നിഷാ പിള്ള, ഡോ:രവീന്ദ്രനാഥ് എന്നിവർ  നയിച്ച സെമിനാർ വിഷയത്തിന്റെ ആനുകാലികത കൊണ്ടും പ്രായോഗിത കൊണ്ടും ശ്രദ്ധേയമായി. ശുഭാരംഭത്തിന്റെ ഭാഗമായി നാനൂറിൽ പരം ആളുകൾക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. 

ആധുനിക ലോകത്തിൽ ഹിന്ദുമതത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ  യൂത്ത് അംഗങ്ങൾ  നടത്തിയ ചർച്ചയ്ക്ക് സുനിത വേണുഗോപാൽ മോഡറേറ്റർ ആയി.  ശ്രുതിലയമേളത്തിന്റെ  ചെണ്ടമേളത്തിന്റെയും അറുപതോളം താലപ്പൊലിയുടെയും അകമ്പടിയോടെ  നടത്തിയ ഘോഷയാത്ര മനോഹരമായിരുന്നു.

ഘോഷയാത്രയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ കെ എച്ച് എൻ എ  ട്രസ്റ്റി  ബോർഡ് അംഗം ടി.ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ഡോ: നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മധു ചിറയിടത്ത് ,ആത്മ പ്രസിഡൻറ് അരുൺ ഭാസ്കർ ,ട്രസ്റ്റി ബോർഡ് അംഗം നന്ദകുമാർ, ബോർഡ് ഡയറക്ടർമാരായ അശോക് മേനോൻ ,ബിനീഷ് വിശ്വം തുടങ്ങിയവർ പ്രസംഗിച്ചു.

വിരാട് 2025 കിക്കോഫിൽ കൺവൻഷൻ ചെയർമാൻ സുനിൽ പൈങ്കോൾ , റജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ സഞ്ജീവ് കുമാർ തുടങ്ങിയവർ കൺവൻഷനെപ്പറ്റി വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു വേദിയിൽ വച്ച് തന്നെ 50ലധികം കുടുംബങ്ങളുടെ റജിസ്ട്രേഷൻ സ്വീകരിച്ചു.

khna-florida-virat-celebrated-the-2025-florida-shubharambham-in-tampa6
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
khna-florida-virat-celebrated-the-2025-florida-shubharambham-in-tampa2
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
khna-florida-virat-celebrated-the-2025-florida-shubharambham-in-tampa3
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
khna-florida-virat-celebrated-the-2025-florida-shubharambham-in-tampa4
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
khna-florida-virat-celebrated-the-2025-florida-shubharambham-in-tampa5
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
khna-florida-virat-celebrated-the-2025-florida-shubharambham-in-tampa6
khna-florida-virat-celebrated-the-2025-florida-shubharambham-in-tampa2
khna-florida-virat-celebrated-the-2025-florida-shubharambham-in-tampa3
khna-florida-virat-celebrated-the-2025-florida-shubharambham-in-tampa4
khna-florida-virat-celebrated-the-2025-florida-shubharambham-in-tampa5

റ്റാമ്പായിൽ നിന്നുള്ള ടീം അവതരിപ്പിച്ച വെൽക്കം ക്ലാസിക്കൽ ഡാൻസ്, സ്മിത ദീപക്കിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച കർണാട്ടിക് മ്യൂസിക് , ഗണപതി ഇൻവോക്കേഷൻ  ഡാൻസ് ,മയാമി ടീമിൻറെ അഷ്ടലക്ഷ്മി ഡാൻസ്, ആത്മയുടെ കുട്ടികൾ അവതരിപ്പിച്ച കിഡ്സ് ഡാൻസ്, ശ്രുതിലയ മേളത്തിന്റെ ചെണ്ടമേളം, ഗ്രൂപ്പ് സോങ്ങുകൾ എന്നിവയും പരിപാടിയിലെ അവസാന ഇനമായി അവതരിപ്പിച്ച മായ സീത എന്ന നൃത്ത ആവിഷ്കാരവും കാണികളുടെ കയ്യടി നേടി. 

പരിപാടികൾക്ക് ഇവന്റ്  ചെയർ റ്റി .ഉണ്ണികൃഷ്ണൻ, സ്റ്റേറ്റ് കൺവീനേഴ്‌സ്  വിനോദ് നായർ, സുനിത മേനോൻ,  ഗോപൻ നായർ, സ്മിത നോബിൾ സു,രേഷ് പള്ളിക്കൂത്ത്. ദീപക് സുകുമാരൻ, അരുൺ ഭാസ്കർ , അഞ്ജന കൃഷ്ണൻ, അഷീദ്  വാസുദേവൻ , നന്ദകുമാർ,അശോക് മേനോൻ, ബിനീഷ് വിശ്വം ഹരീഷ്,പ്രവീബ് ,ഷിബു തെക്കടവൻ,ശ്രീജേഷ് നമ്പ്യാർ, ശ്രീകുമാർ ,സുജിത്ത്, വിശാഖ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

KHNA Florida Virat celebrated the 2025 Florida Shubharambham in Tampa

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com