വൈറ്റ് ഹൗസിന് സമീപം ആയുധധാരിയായ യുവാവിനെ വെടിവച്ച് രഹസ്യാനേഷണ ഉദ്യോഗസ്ഥർ

Mail This Article
×
വാഷിങ്ടൻ ∙ വൈറ്റ് ഹൗസിന് സമീപം ഞായറാഴ്ച പുലർച്ചെ ആയുധധാരിയായ ഒരാൾക്ക് നേരെ യുഎസ് സീക്രട്ട് സർവീസ് വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസന്‍ഹോര്‍ എക്‌സിക്യൂട്ടീവ് ഓഫിസ് കെട്ടിടത്തിനു സമീപമായിരുന്നു ഏറ്റുമുട്ടല്‍.
സംഭവസമയം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലെ തന്റെ വസതിയിലായിരുന്നു. ഇൻഡ്യാനയിൽ നിന്ന് വാഷിങ്ടനിലേക്ക് ആത്മഹത്യാപ്രവണതയുള്ള ഒരു വ്യക്തി സഞ്ചരിക്കുന്നുണ്ടെന്നും ഇയാളുടെ കാർ വൈറ്റ് ഹൗസിന് ഒരു ബ്ലോക്ക് അകലെ കണ്ടെത്തിയതായും പ്രാദേശിക അധികാരികളിൽ നിന്ന് രഹസ്യാനേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിരുന്നു.
തുടർന്ന് ആയുധധാരിയുടെ അടുത്തേക്കു നീങ്ങിയ ഉദ്യോഗസ്ഥർക്കു നേരെ ഇയാൾ തോക്ക് ചൂണ്ടി വെടിയുതിർത്തെന്നാണു റിപ്പോർട്ട്. പിന്നാലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ വെടിയുതിർത്തു.
English Summary:
U.S. Secret Service shoots armed man near White House
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.