യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ അക്രമം, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം എഴുതി; ഇതുവരെ ആക്രമിക്കപ്പെട്ടത് 10 ഹിന്ദു ക്ഷേത്രങ്ങൾ, കർശന നടപടി ആവശ്യപ്പെട്ട് ഇന്ത്യ

Mail This Article
ന്യൂയോർക്ക് ∙ യുഎസിൽ പ്രമുഖ ഹിന്ദു ക്ഷേത്രത്തിനു നേരെ അതിക്രമം. കലിഫോർണിയയിലെ ചിനോ ഹിൽസ് നഗരത്തിലുള്ള സ്വാമിനാരായൺ മന്ദിർ ആണ് ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി വികൃതമാക്കിയത്. ഖലിസ്ഥാൻ തീവ്രവാദി സംഘടനയാണു പിന്നിലെന്നാണു സൂചന.
ശനിയാഴ്ചയാണു സംഭവം നടന്നതെന്നു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പറഞ്ഞു. എഫ്ബിഐ അന്വേഷണം നടത്തണമെന്ന് ഡയറക്ടറും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേലിനോട് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ കർശന നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങൾക്കു സംരക്ഷണം ഉറപ്പുവരുത്തണമെന്നു വിദേശകാര്യമന്ത്രാലയത്തിലെ വക്താവ് രൺധീർ ജയ് സ്വാൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ 10 ഹിന്ദു ക്ഷേത്രങ്ങളിലാണ് അക്രമം നടന്നത്. 10 ദിവസം മുൻപ് ന്യൂയോർക്ക് മെൽവില്ലിയിലെ സ്വാമി നാരായൺ മന്ദിറിനു നേരെയും സമാനമായ ആക്രമണം നടന്നു.