ADVERTISEMENT

വാഷിങ്‌ടൻ ∙ ഫെഡറൽ സ്റ്റുഡന്റ് ലോൺ ഫോർഗിവ്നെസ് പ്രോഗ്രാമിൽ നിയന്ത്രണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കി. ഇതനുസരിച്ച് ലോൺ എടുത്തവർ ജോലി ചെയ്യുന്നത് നിയമ വിരുദ്ധ കുടിയേറ്റക്കാർ, മനുഷ്യക്കടത്തു, പൊതുസമ്പത്തിനും പൊതു സമാധാനത്തിനും തടസ്സം സൃഷ്ടിക്കുവാൻ ശ്രമിക്കുന്നവർ എന്നിവർക്ക് വേണ്ടിയാണെങ്കിൽ അവർക്കു കടബാധ്യതയിൽ നിന്ന് ഒഴിവാകാൻ കഴിയുകയില്ല.

2007ൽ പ്രസിഡന്റ് ജോർജ് ഡബ്ലിയു ബുഷ് ഒപ്പു വച്ച് നിയമമാക്കിയതാണ് സ്റ്റുഡന്റ് ലോൺ ഫോർഗിവ്നെസ് പ്രോഗ്രാം. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന, പത്തു വർഷമായി ലോൺ തിരിച്ചടച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ കടക്കാർക്കാണ് ഈ പദ്ധതിയിലൂടെ തിരിച്ചടവിൽ നിന്ന് മുക്തി ലഭിക്കുക.

ട്രംപിന്റെ ഓർഡറിൽ പി എസ് എൽ എഫ് നികുതി ദായകരുടെ പണം പൊതു താൽപര്യം സംരക്ഷിക്കാത്തതും ദേശീയ താൽപര്യങ്ങളെയും അമേരിക്കൻ മൂല്യങ്ങളെയും ഹനിക്കുന്നതിനു സജീവ പ്രവർത്തനം നടത്തുകയും ചെയ്യുന്ന സംഘങ്ങളിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു എന്ന് വിമർശിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോളജ് ആക്‌സസ് ആൻഡ് സക്‌സസ് സീനിയർ വൈസ് പ്രസിഡന്റ് ജെസീക്ക തോംസൺ കോൺഗ്രസ് 20 വർഷം മുൻപ് ആരംഭിച്ച പ്രോഗ്രാം എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുവാൻ മാർഗം ഉണ്ടായിരുന്നില്ല.

പ്രസിഡന്റിന്റെ ഓർഡറിലെ ഭാഷ അവ്യക്തമാണെന്നു ചിലർ ആരോപിച്ചു. തങ്ങൾക്കു അനഭിമതമെന്നു കരുതുന്ന ജോലികൾ ചെയ്യുന്ന വ്യക്തികളെ ഒഴിവ് നൽകാത്ത വിഭാഗത്തിൽ പെടുത്തുമെന്നു ഹയർ എജ്യുക്കേഷൻ വിദഗ്‌ധൻ മാർക്ക് കൺട്രോവിറ്റസ് പറഞ്ഞു. ട്രംപ് അധികാരമേറ്റതിനു ശേഷം പുറപ്പെടുവിക്കുന്ന എക്സിക്യൂട്ടീവ് ഓർഡറുകൾ കുടിയേറ്റക്കാരെയും ട്രാൻസ്‌ജൻഡറുകളെയും നോൺ ബൈനറികളെയും വൈവിധ്യം വർധിപ്പിക്കുവാൻ സ്വകാര്യ, പൊതുകാര്യ മേഖലകളിലും ശ്രമിക്കുന്നവരെയും ലക്ഷ്യമാക്കിയാണ് എന്നിവർ ആരോപിച്ചു.

ധാരാളം ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഈ മേഖലകളിൽ ഉണ്ടെന്നും അവർ പറഞ്ഞു. നിയമപരമായും അല്ലാതെയും ഉള്ള സേവനങ്ങൾ ഈ സ്ഥാപനങ്ങൾ ചെയ്യുന്നുണ്ട്. 'ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ സ്വാഭാവികമായും ആശങ്കയിലാണ്', ലഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റുഡന്റ് ലോൺ അഡ്വൈസേർസ് പ്രസിഡന്റ് ബെറ്റസി മയോട്ട് പറഞ്ഞു.

'പി എസ് എൽ എഫ് ൽ ബാധ്യത ഉളളവർ പെട്ടെന്ന് ഒരു മാറ്റം കണ്ടെന്നു വരില്ല. ട്രംപിന്റെ ഉത്തരവ് ഈ പദ്ധതിയുടെ ഒരു അപ്ഡേറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവരങ്ങൾ ശേഖരിക്കുവാൻ ഒരു വർഷമോ അതിലധികമോ വേണ്ടിവരും. ഇത് കോടതിയിൽ ചോദ്യം ചെയ്യപെടുമെന്നും ഞാൻ കരുതുന്നു. 501 (സി) 3 നിയമം അനുസരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പി എസ് എൽ എഫ് നു അർഹമാണ്. ഒരു എക്സിക്യൂട്ടീവ് ഓർഡറിന് അത് മാറ്റാനാവില്ല. മാറ്റം വരുത്തുവാൻ ആഗ്രഹിച്ചാലും അതിനു മുൻകാല പ്രാബല്യം ഉണ്ടാവില്ല.

അതായതു നിങ്ങൾ ഇതിനു മുൻപ് ഇത്തരം സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ, ഇപ്പോൾ ട്രംപിന്റെ ഓർഡർ പ്രകാരം ആ സ്ഥാപനത്തിനെ ഒഴിവാക്കിയാലും നിങ്ങൾക്ക് ഇത് വരെയുള്ള ആനുകൂല്യങ്ങൾ കിട്ടും, മയോട്ട് തുടർന്ന് പറഞ്ഞു. എംപ്ലോയർ സർട്ടിഫിക്കേഷൻ ഫോമിന് പി എസ് എൽ എഫിന്റെ സഹായത്തോടെ തിരയാം. വർഷത്തിൽ ഒരിക്കലെങ്കിലും ഈ ഫോം പൂരിപ്പിക്കണമെന്നു അധികൃതർ നിർദേശിക്കുന്നു.

English Summary:

Donald Trump imposes limits on a US student loan forgiveness program for millions of workers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com