മാർ അത്തനേഷ്യസ് കോളജ് ആർട്‌സ് & സയൻസ് യുഎസ്എ അലമ്നൈ മീറ്റിങ് 14ന്

Mail This Article
ന്യൂയോർക്ക്∙ മാർ അത്തനേഷ്യസ് ആർട്‌സ് & കോളജിലെ പൂർവവിദ്യാർഥി സംഘടനയായ മാർ അത്തനേഷ്യസ് കോളജ് ആർട്‌സ് & സയൻസ് യുഎസ്എ അലമ്നൈ മീറ്റിങ്14ന് വൈകിട്ട് 9 മണിക്ക് (ഇഎസ്ടി) സൂം പ്ലാറ്റ്‌ഫോമിൽ നടത്തുന്നു. (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ശനി രാവിലെ 6.30ന്). ഈ പൂർവവിദ്യാർഥി സംഗമത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, എം.എ കോളജ് ഓഫ് ആർട്‌സ് & സയൻസിലെ പൂർവവിദ്യാർഥികളായ കോതമംഗലം എംഎൽഎ ആന്റണി ജോൺ, മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ, എം.എ കോളജ് അസോസിയേഷൻ സെക്രട്ടറിയും ആർട്‌സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. വിന്നി വർഗീസ്, കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എം.എ കോളജ് ഓഫ് എൻജിനിയറിങ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, അലമ്നൈ അസോസിയേഷൻ പ്രസിഡന്റ് പ്രഫ. കെ.എം. കുര്യാക്കോസ്, സെക്രട്ടറി ഡോ. എബി പി. വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്:
സാബു സ്കറിയ (267) 980-7923
ജിയോ ജോസഫ് (914) 552-2936
പി.ഒ. ജോർജ്ജ് (845) 216-4536
ജോബി മാത്യു (301) 624-9539
ജോർജ്ജ് വർഗീസ് (954) 655-4500
വാർത്ത:വർഗീസ് പോത്താനിക്കാട്