ശുചിമുറിയിൽ തകരാർ, വിമാനം തിരിച്ചിറക്കി; യാത്രക്കാരോട് പ്രത്യേക ആഭ്യർഥനയുമായി എയർലൈൻസ്

Mail This Article
ഷിക്കാഗോ ∙ വിമാനത്തിലെ ശുചിമുറിയിൽ വസ്ത്രങ്ങൾ ഫ്ലഷ് ചെയ്യരുതെന്ന് യാത്രക്കാരോട് എയർ ഇന്ത്യയുടെ അഭ്യർഥന. ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം തിരിച്ചിറക്കിയതിന് തൊട്ട് പിന്നാലെയാണ് അഭ്യർഥന.
കഴിഞ്ഞ ബുധനാഴ്ച ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ AI126 വിമാനത്തിലായിരുന്നു സംഭവം. വിമാനം പറന്നുയർന്ന് ഏകദേശം അഞ്ച് മണിക്കൂർ കഴിഞ്ഞപ്പോൾ എട്ട് ടോയ്‌ലറ്റിലാണ് പ്രശ്നം നേരിട്ടത്. പ്ലാസ്റ്റിക് ബാഗുകൾ, വസ്ത്രങ്ങൾ എന്നിവകൊണ്ട് ശുചിമുറിയിലേക്കുള്ള പൈപ്പുകൾ അടഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഷിക്കാഗോയിസലേക്ക് വിമാനം തിരിച്ചിറക്കിയത്.
ഫസ്റ്റ് ക്ലാസ്, ബിസിനസ്, ഇക്കണോമി ക്ലാസുകളിലായി 340 ലധികം യാത്രക്കാരെ ഉള്‍കൊള്ളാന്‍ സാധിക്കുന്ന വിമാനമാണിത്. ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കുള്ള രണ്ട് പ്രത്യേക സൗകര്യമടക്കം 10 ടോയലറ്റുകളാണ് വിമാനത്തിലുള്ളത്. ഇതിൽ എട്ടണമാണ് തകരാർ നേരിട്ടത്. വിമാനം തിരിച്ചറക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് ഹോട്ടൽ താമസ സൗകര്യവും മറ്റ് വിമാന സൗകര്യങ്ങളും ഒരുക്കിയിരുന്നതായി കമ്പനി അറിയിച്ചു.